നാം ഓരോരുത്തർക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് കേക്ക്. വളരെയധികം ആനന്ദകരമായ നിമിഷങ്ങളിൽ ആണ് നാം ഓരോരുത്തരും കേക്ക് വാങ്ങിച്ചു മുറിക്കാറുള്ളത്. കേക്ക് ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടായതിനാൽ തന്നെ പൊതുവേ നാമോരോരുത്തരും പുറത്തുനിന്ന് വാങ്ങിയാണ് അത് കഴിക്കാറുള്ളത്. എന്നാൽ ഒരു കപ്പ് ഗോതമ്പുപൊടി ഉണ്ടെങ്കിൽ ആർക്കും വളരെ എളുപ്പത്തിൽ കേക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്.
അത്തരത്തിൽ ഗോതമ്പുപൊടി ഉപയോഗിച്ച് സൂപ്പർടേസ്റ്റിൽ കേക്ക് ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. വെറും 10 മിനിറ്റിനുള്ളിൽ കേക്ക് ഈ രീതിയിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനാൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഈവനിംഗ് സ്നാക്ക് ആയി കഴിക്കാവുന്ന ഗോതമ്പുപൊടി ഉപയോഗിച്ചിട്ടുള്ള കേക്ക് ആണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത്.
5 6 സ്പൂൺ പഞ്ചസാര മിക്സിയിൽ പൊടിച്ചെടുക്കുകയാണ്. പിന്നീട് പഞ്ചസാര പൊടിച്ചെടുത്തതിലേക്ക് ഒരു മുട്ട ഇട്ടു കൊടുത്തു നല്ലവണ്ണം അടിച്ചെടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് വാനില എസൻസ് ചേർത്ത് കൊടുക്കേണ്ടതാണ്. വാനില എസൻസ് കയ്യിലില്ല എങ്കിൽ അല്പം ഏലക്കായ പൊടിച്ചു ചേർത്ത് കൊടുത്താലും മതി. പിന്നീട് ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ എന്നിവ യഥാ അളവിൽചേർത്ത് മിക്സ് ചെയ്യേണ്ടതാണ്.
പിന്നീട് അതിലേക്ക് മുക്കാൽ ഗ്ലാസ് ഗോതമ്പ് പൊടിയും സൺഫ്ലവർ ഓയിലും ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. മിക്സിയിൽ ഒരുപാട് അടിക്കാതെ ഒന്ന് രണ്ട് കറക്കം ആവുമ്പോഴേക്കും നിർത്തേണ്ടതാണ്. എന്നാൽ മാത്രമേ കേക്ക് അതിന്റെ തായ് രുചിയിൽ നമുക്ക് ലഭിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.