Instant Curd making in 30 minutes : വളരെയധികം പോഷകസമൃദ്ധം ആയിട്ടുള്ള ഒരു ആഹാരപദാർത്ഥമാണ് തൈര്. നമ്മുടെ ആരോഗ്യം വർദ്ധിപ്പിക്കാനും അഴക് വർദ്ധിപ്പിക്കാനും ഒരുപോലെ ഗുണകരമായിട്ടുള്ള ഒന്നുതന്നെയാണ് തൈര്. ഒട്ടുമിക്ക ആളുകളും തൈര് കടകളിൽനിന്ന് വാങ്ങിച്ചാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ തൈര് കടകളിൽ നിന്ന് വാങ്ങിക്കുമ്പോൾ അതിൽ പലതരത്തിലുള്ള കെമിക്കലുകളും കേടാകാതിരിക്കാനും രുചി വർദ്ധിപ്പിക്കാനും.
എല്ലാം ഉപയോഗിച്ചിട്ടുണ്ടാകും. അതിനാൽ തന്നെ ഗുണത്തിനുവേണ്ടി വാങ്ങിക്കുന്നത് പലപ്പോഴും ദോഷഫലങ്ങൾ കൊണ്ടുവന്നേക്കാം. അതിനാൽ തന്നെ കട്ട തൈര് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. പൊതുവേ നാമോരോരുത്തരും ചെയ്യുന്ന കാര്യം തന്നെയാണ് പാലിൽ അല്പം തൈര് ഒഴിച്ച് തൈരാക്കി മാറ്റുന്നത്. എന്നാൽ ഇത്തരത്തിൽ പാല് തൈരാക്കി മാറ്റുന്നതിന് 6 7 മണിക്കൂർ നാം കാത്തിരിക്കേണ്ടതാണ്.
എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ 6 7 മണിക്കൂർ ഒന്നും കാത്തിരിക്കേണ്ടതായി വരില്ല. വെറും അരമണിക്കൂറിനുള്ളിൽ കട്ട തൈര് നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഏറ്റുമാദ്യം ചെയ്യേണ്ടത് പാല് നല്ലവണ്ണം തിളപ്പിച്ച് 5 6 മിനിറ്റ് തീ കുറച്ചു വച്ചുകൊണ്ട് വേവിച്ചെടുക്കുകയാണ്. പിന്നീട് ഇത് ചൂടാറാൻ വേണ്ടി വയ്ക്കേണ്ടതാണ്.
ഇളം ചൂടോടുകൂടി ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തൈര് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഒരു സ്പൂൺ ഉപയോഗിച്ച് എല്ലാ ഭാഗത്തേക്കും തൈര് എത്തേണ്ട രീതിയിൽ നല്ലവണ്ണം ഇളക്കി യോജിപ്പിക്കേണ്ടതാണ്. പിന്നീട് കുക്കറിൽ നല്ലവണ്ണം തിളച്ച വെള്ളം ഒഴിക്കേണ്ടതാണ്. ആ തിളച്ച വെള്ളത്തിലേക്ക് ഈ പാൽ ഒഴിച്ച് വെച്ച പാത്രം ഇറക്കി വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.