PCOD Malayalam Health Tips : ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളിൽ പകുതിയിലേറെ ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് പിസിഒഡി അഥവാ അണ്ഡാശയം മുഴകൾ. ഇന്നത്തെ കാലഘട്ടത്തിൽ വർദ്ധിച്ചു വരുന്ന രോഗങ്ങളിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന രോഗാവസ്ഥയാണ് ഇത്. സ്ത്രീകളുടെ അണ്ഡം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥിയിൽ ചെറിയ കുമിളകൾ ധാരാളമായി രൂപപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ജീവിതശൈലിയിലെ അപാകതകളാണ് ഇത്തരമൊരുരോഗം ഉണ്ടാകുന്നതിനെ പ്രധാന കാരണം.
അമിതമായി കൊഴുപ്പുകളും ഷുഗറുകളും എല്ലാം ശരീരത്തിൽ അടിഞ്ഞുകൂടുന്നതിന്റെ അനന്തരഫലമാണ് ഇത്. ഈ അവസ്ഥയിൽ സ്ത്രീ ശരീരത്തിൽ പുരുഷ ഹോർമോണുകൾ ആധിപത്യം സ്ഥാപിക്കുകയും അതിന്റെ ഫലമായി ഒട്ടനവധി ലക്ഷണങ്ങൾ സ്ത്രീ ശരീരത്തിൽ കാണിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ വന്ധ്യതയുടെ ഒരു പ്രധാന കാരണം തന്നെയാണ് ഇത്. ഇത്തരത്തിൽ പിസിഒഡി എന്ന പ്രശ്നം സ്ത്രീകളിൽ ഉണ്ടാകുമ്പോൾ.
അത് പലതരം ലക്ഷണങ്ങളാണ് കാണിക്കുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് ആർത്തവത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള ശരീര ഭാരവും ഇതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. ശരീരഭാരം കൂടുന്നതോടൊപ്പം തന്നെ മുഖക്കുരു അമിത രോമവളർച്ച മുടികൊഴിച്ചിൽ കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുപ്പനിറം ഉറക്കമില്ലായ്മ ക്ഷീണം വിശപ്പ് കൂടുക.
എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളും ഇതോടനുബന്ധിച്ച് കാണുന്നു. ഇത്തരത്തിലുള്ള പിസിഓടിയ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും ആളുകൾ ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും അത് ഫലം കാണാതെ വരുന്നു. അതിനാൽ തന്നെ ഏറ്റവും ആദ്യം നാം പിസിഒഡിയുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന രോഗലക്ഷണങ്ങളെ മറികടക്കുന്നതിന് വേണ്ടി നല്ലൊരു ഡയറ്റ് ഫോളോ ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.