Cleaning tip malayalam : നാം ഓരോരുത്തരും നമ്മുടെ വീടും വീട്ടിലെ ഉപകരണങ്ങളും മറ്റും വൃത്തിയാക്കുന്നതിനു വേണ്ടി പലതരത്തിലുള്ള സോപ്പുകളും ലോഷനുകളും എല്ലാം വാങ്ങിക്കാറുണ്ട്. അത്തരത്തിൽ ബാത്റൂം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ബാത്റൂം ക്ലീനറും ടോയ്ലറ്റ് ക്ലീനറും എല്ലാം വാങ്ങിക്കുന്നു. വലിയ വില നൽകി തന്നെയാണ് നാമോരോരുത്തരും ഇത്തരം പദാർത്ഥങ്ങൾ വാങ്ങിക്കാറുള്ളത്. എന്നാൽ ഇവ ഉപയോഗിക്കുന്നത് വഴി പല തരത്തിലുള്ള ദോഷഫലങ്ങളും ഉണ്ട്.
അത്തരത്തിൽ നമ്മുടെ വീട്ടിലുള്ള പലതരത്തിലുള്ള കറകളെയും നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു സൂപ്പർ പൗഡർ ആണ് ഇതിൽ കാണുന്നത്. ഒട്ടും പൈസ ചെലവില്ലാതെ നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ് ഈ പൗഡർ. ഈ പൗഡർ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ടൈലിൽ പിടിച്ചിരിക്കുന്ന കറകളെയും.
വാഷ്ബേയ്സനിലുള്ള ഇരുമ്പിന്റെ കറയും അഴുക്കുകളെയും ക്ലോസറ്റിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞക്കറയെയും ബാത്റൂമിൽ ഉള്ള കറകളെയും മറ്റും പൂർണമായി നീക്കം ചെയ്യാവുന്നതാണ്. ഇതിനായി ആവശ്യമായി വേണ്ടത് നാം ഓരോരുത്തരും പലപ്പോഴും വലിച്ചെറിയുന്ന മുട്ടയുടെ തോടുകളാണ്. മുട്ടയുടെ തോട് എന്ന് പറയുന്നത് നല്ലൊരു ബ്ലീച്ചിംഗ് കണ്ടെന്റുള്ള ഒന്നാണ്. അതിനാൽ തന്നെ കറകളെ നീക്കം ചെയ്യുന്നതിന് ഇത് ബെസ്റ്റാണ്.
മുട്ടയുടെ തോട് നല്ലവണ്ണം വൃത്തിയാക്കി ഉണക്കി അത് മിക്സിയുടെ ജാറിലിട്ട് അതിനോടൊപ്പം കല്ലുപ്പും ചായയും ഇട്ട് അടിച്ചെടുക്കേണ്ടതാണ്. മുട്ടയുടെ തോട് പോലെ തന്നെയും നല്ലൊരു ക്ലീനർ ആണ്. ഈയൊരു മിശ്രിതത്തിൽ അല്പം സോപ്പുപൊടി കൂടി ചേർത്ത് നമുക്ക് എത്ര എത്ര വലിയ കറയെ വേണമെങ്കിലും വൃത്തിയാക്കി എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.