പണ്ടുകാലമുതലേ നാം ഓരോരുത്തരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് തൈര്. പുളി രസമുള്ളതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് തൈര്. ഭക്ഷ്യവസ്തു എന്നതിലുപരി നല്ലൊരു പ്രൊബയോട്ടിക് കൂടിയാണ് തൈര്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായിട്ടുള്ള പല ഗുണങ്ങളും ഈ തൈരിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ തൈര് ഒരേസമയം ആഹാര പദാർത്ഥവും ഔഷധവും ആണ്.
അത്തരത്തിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള തൈര് കടകളിൽ നിന്ന് വാങ്ങിച്ച് കഴിക്കുമ്പോൾ അത് നമ്മുടെ ശരീരത്തിന് അത്രയ്ക്ക് ഗുണകരമാകുന്നില്ല. അതിനാൽ തന്നെ നമുക്ക് സ്വയം നമ്മുടെ വീടുകളിൽ ശുദ്ധവും ഔഷധഗുണങ്ങളും ഉള്ളതും ആയിട്ടുള്ള തൈര് ഉണ്ടാക്കിയെടുക്കാവുന്നതാണ്. പാലിൽ നിന്നാണ് തൈര് ഉണ്ടാക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ഈ പാലിലേക്ക് 2 സ്പൂൺ തൈര് ഒഴിക്കുകയാണെങ്കിൽ കുറച്ചു കഴിയുമ്പോൾ ആ പാലും തൈരായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ സാധാരണ ഇങ്ങനെ പാല് തൈരാക്കി മാറ്റുന്നതിന് വേണ്ടി നാം 5 8 മണിക്കൂർ ഒക്കെ എടുക്കാറുണ്ട്. എന്നാൽ ഈയൊരു മെത്തേഡ് ഫോളോ ചെയ്യുകയാണെങ്കിൽ അരമണിക്കൂറിനുള്ളിൽ തന്നെ നല്ല കട്ടിയോട് കൂടിയിട്ടുള്ള കട്ട തൈര് ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ഇത്തരത്തിൽ കട്ട തൈര് പുളിയുള്ള ഘട്ട തൈരും പുളിയില്ലാത്ത ഘട്ട തൈരും നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ പുളിയില്ലാത്ത ഘട്ടത്തെ ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടി പാല് നല്ലവണ്ണം തിളപ്പിച്ച് അത് അല്പം ചൂടാറിയതിനു ശേഷം അതിലേക്ക് രണ്ട് സ്പൂൺ തൈര് ഒഴിച്ച് നല്ലവണ്ണം എല്ലാ ഭാഗത്തേക്കും തൈര് എത്തുന്ന രീതിയിൽ മിക്സ് ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.