Benefits of eating Raisins : നമുക്ക് ഓരോരുത്തർക്കും പലതരത്തിലുള്ള ആരോഗ്യ നേട്ടങ്ങൾ നൽകുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്ടുകൾ. ഉണങ്ങിയ ഫ്രൂട്ട്സുകളാണ് ഇവ. ഈ ഡ്രൈ ഫ്രൂട്ടിൽ തന്നെ വളരെയധികം ആളുകൾ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണക്കമുന്തിരി. കറുത്ത നിറത്തിലും ബ്രൗൺ നിറത്തിലും ഈ ഉണക്കമുന്തിരി കാണാവുന്നതാണ്. ഏതു നിറത്തിലുള്ള ഉണക്കമുന്തിരി ആയാലും ഗുണങ്ങൾ വളരെയേറെയാണ് നമുക്ക് പ്രധാനം ചെയ്യുന്നത്. ആന്റിഓക്സൈഡുകളും മിനറൽസുകളും വിറ്റാമിനുകളും പ്രോട്ടീനുകളും.
ഫൈബറുകളും ധാരാളമായി തന്നെ ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് മികച്ചത് തന്നെയാണ് ഉണക്കമുന്തിരി. ഇത് കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ്. ഇതിന്റെ ഉപയോഗം കുട്ടികളുടെ വളർച്ചയ്ക്ക് അത്യുത്തമമാണ്. ആർത്തവസംബന്ധമായി ഉണ്ടാകുന്ന വയറുവേദനയെ പ്രതിരോധിക്കുന്നതിനുള്ള ഒരു പ്രതിരോധ മാർഗം കൂടിയാണ് ഇത്. അതുപോലെ തന്നെ ദൈനംദിന ജീവിതത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന.
മലബന്ധത്തെ പ്രതിരോധിക്കാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള അവസ്ഥകളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. കാൽസ്യം ധാരാളമായി ഇതിലുള്ളതിനാൽ ഇത് നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാകുന്നു. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് മികച്ചതാണ്.
കൂടാതെ ഇതിൽ ഇരുമ്പ് ധാരാളമായി ഉള്ളതിനാൽ രക്തത്തെ വർധിപ്പിക്കുന്നതിനും രക്തത്തെ ശുദ്ധീകരിക്കുന്നതിനും ഇത് മികച്ചതാണ്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം അനീമിയ പോലുള്ള രോഗങ്ങളെ തടയുന്നു. ഇത്തരത്തിലുള്ള ഗുണങ്ങൾ വളരെ പെട്ടെന്ന് തന്നെ ശരീരം ആകിരണം ചെയ്യണമെങ്കിൽ ഉണക്കമുന്തിരി അല്പം വെള്ളത്തിൽ കുതിർത്തു വച്ച് ആ വെള്ളം അടക്കം കഴിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.