Stomach cancer symptoms : ലോകമെമ്പാടുമുള്ള ജനതകളെ ഭീതിപ്പെടുത്തുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. ശരീരത്തിന്റെ ഏതു ഭാഗത്ത് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാവുന്ന രോഗമായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്. ശരിയായ വിധം ഇതിനെ തിരിച്ചറിഞ്ഞുകൊണ്ട് ചികിത്സിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതു മറികടക്കാൻ സാധിക്കുന്നതും ആണ്. അല്ലാത്തപക്ഷം മരണം വരെ സംഭവിക്കാവുന്നതാണ്. അത്തരത്തിൽ പലതരത്തിലുള്ള ക്യാൻസറുകളാണ് ഇന്ന് നിലവിലുള്ളത്.
അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ക്യാൻസർ ആണ് വയറ്റിലെ കാൻസർ. വയറു സംബന്ധം ആയിട്ടുണ്ടാകുന്ന പ്രശ്നങ്ങൾ എന്ന പലപ്പോഴും കരുതി തള്ളിക്കളയുന്ന ഒരു രോഗാവസ്ഥ കൂടിയാണ് വയറിലെ ക്യാൻസർ. അതിനാൽ തന്നെ കുറെയധികം ആളുകളുടെ മരണത്തിന്റെ കാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാൻസർ കൂടിയാണ് വയറിലെ കാൻസർ.
പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഈ ഒരു ക്യാൻസറിനെ ശരീരം കാണിക്കുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് നെഞ്ചരിച്ചിലും ഗ്യാസ്ട്രബിൾ ആണ്. ഇവ രണ്ടും എല്ലാവരിലും പല സമയങ്ങളിലായി കാണുന്നതാണെങ്കിലും ഇത് തുടർച്ചയായി എന്നും ഉണ്ടാകുന്നത് തന്നെയാണ് ക്യാൻസറിന്റെ ആദ്യ ലക്ഷണം. ഇത് വയറിൽ ട്യൂമർ ഉണ്ട് എന്നുള്ളതിന്റെ ഒരു ലക്ഷണം കൂടിയാണ്.
ഈ വയറിലെ ട്യൂമർ വലുതാകുംതോറും ദഹനം ശരിയായിവിധം നടക്കാതെ വരികയും അതുവഴി ഇത്തരം ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് കുറച്ചു ഭക്ഷണം കഴിച്ചാൽ പോലും വയറു നിറഞ്ഞിരിക്കുന്ന അവസ്ഥ ഉണ്ടാകുന്നതാണ്. അതുപോലെ തന്നെ ഒട്ടും വിശപ്പില്ലാത്ത അവസ്ഥയും ഇതുവഴി ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.