Thyroid symptoms in malayalam : നമ്മുടെ ശരീരത്തിൽ ഏറ്റവും അത്യാവശ്യമായി വേണ്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഒട്ടനവധി പ്രവർത്തനങ്ങളാണ് തൈറോയ്ഡ് എന്ന ഗ്രന്ഥി കാഴ്ചവയ്ക്കുന്നത്. നമ്മുടെ കഴുത്തിന് താഴെയായി ചിത്രശലഭത്തിന്റെ ആകൃതിയിലാണ് ഈ ഒരു ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ഇത് നമ്മുടെ വളർച്ചയെ സഹായിക്കുന്ന ഒരു ഗ്രന്ഥിയാണ്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും ഈ തൈറോയ്ഡ് ഗ്രന്ഥിയാണ്.
ഇന്നത്തെ കാലത്ത് തൈറോയ്ഡ് രോഗങ്ങളാൽ കുറെയധികം ആളുകളാണ് ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകളിൽ വേരിയേഷനുകൾ സംഭവിക്കുമ്പോഴാണ് തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാകുന്നത്. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണുകൾ കൂടി നിൽക്കുമ്പോൾ അത് ഹൈപ്പർ തൈറോയിഡിസം എന്ന രോഗമാകുന്നു. അതുപോലെ തന്നെ തൈറോയ്ഡ് ഹോർമോണുകൾ കുറഞ്ഞ നിൽക്കുന്ന അവസ്ഥയാണെങ്കിൽ ഹൈപ്പോതൈറോയിഡിസം.
എന്ന അവസ്ഥയാകുന്നു. ഇത് രണ്ടുമല്ലാതെ മറ്റൊരു തൈറോയ്ഡ് രോഗമാണ് ഗോയിറ്റർ എന്ന് പറയുന്ന രോഗം. ഇത് തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീർമതയാണ്. അതുപോലെ തന്നെ തൈറോയ് ബന്ധപ്പെട്ട മറ്റൊരു രോഗമാണ് തൈറോയ്ഡ് ക്യാൻസർ. ഇത് വളരെ അപൂർവമായാണ് ഓരോരുത്തരിലും കാണുന്നത്. ഓരോ രോഗങ്ങൾക്കും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണുന്നത്.
ചിലർക്ക് ശരീരഭാരം കൂടിവരുന്നതായിട്ടാണ് അനുഭവപ്പെടുന്നതെങ്കിൽ മറ്റു രോഗികൾക്ക് കുറഞ്ഞതായിട്ട് ആയിരിക്കും ഉണ്ടാവുക. അതുപോലെ തന്നെ ശരീരത്തിൽ അമിതമായിട്ടുള്ള ചൂടാണ് ചില രോഗികൾക്ക് ഉണ്ടാകുന്നതെങ്കിൽ ചിലർക്ക് ശരീരത്തിൽ അമിതമായ തണുപ്പ് ആയിരിക്കും ഉണ്ടാവുക. ഹൈപ്പോതൈറോയിഡിസം എന്ന രോഗാവസ്ഥയിലാണ് ശരീരഭാരം ക്രമാതീതമായി വർദ്ധിച്ചു വരുന്ന അവസ്ഥ ഉണ്ടാവുന്നത്. തുടർന്ന് വീഡിയോ കാണുക.