Heart attack symptoms in women : ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന രോഗങ്ങളാണ് ഹാർട്ടറ്റാക്ക് സ്ട്രോക്ക് എന്നിങ്ങനെയുളളവ. നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളുടെ ആരോഗ്യം കുറഞ്ഞു വരുന്നു എന്നുള്ളതിന്റെ തെളിവുകളാണ് ഇത്തരം രോഗങ്ങൾ. നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജനെ കൊണ്ടെത്തിക്കുന്നത് രക്തക്കുഴലുകളിലൂടെയാണ്. അത്തരത്തിൽ ഹൃദയത്തിന്റെ ഭാഗത്തേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ.
ആണ് ഹൃദയസംബന്ധമായിട്ടുള്ള ഹാർട്ടറ്റാക്ക് ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്നത്. അതുപോലെ തന്നെ തലച്ചോറിലേക്ക് ഓക്സിജൻ കൊണ്ടുപോകുന്ന രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ ആണ് സ്ട്രോക്ക് എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇന്നത്തെ ജീവിതശൈലിലെ മാറ്റങ്ങളാണ് ഇത്തരത്തിലുള്ള ബ്ലോക്കുകൾ നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാക്കുന്നത്. അമിതമായി കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഫലമായി.
അവ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും അതുവഴി രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കൊഴുപ്പുകളെ പോലെ തന്നെ കാരണങ്ങളാണ് ഷുഗറുകളും കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളും എല്ലാം. കൂടാതെ മദ്യപാനം പുകവലി മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം വഴിഉണ്ടാകുന്ന വിഷാംശങ്ങളും രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരുന്നു കൊണ്ട് ബ്ലോക്ക് സൃഷ്ടിക്കുന്നു.
കൂടാതെ കാൽസ്യം യൂറിക് ആസിഡ് എന്നിവയും രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാക്കുന്നതിന്റെ മറ്റുകാരണങ്ങളാണ്. അതോടൊപ്പം തന്നെ ഹൃദയാഘാതത്തിന്റെ മറ്റൊരു കാരണമാണ് അമിതമായിട്ടുള്ള ബ്ലഡ് പ്രഷർ. നമ്മുടെ രക്തം സപ്ലൈ ചെയ്യുന്ന ആ സ്പീഡ് കൂടുന്ന അവസ്ഥയാണ് ഹൈബ്ലറ്റ് പ്രഷർ എന്ന് പറയുന്നത്. ഇത്തരത്തിൽ ബ്ലഡ് പ്രഷർ കൂടി നിൽക്കുമ്പോൾ രക്തപ്രവാഹം വേഗത്തിൽ ആവുകയും അതുവഴി ചില കേടുപാടുകൾ രക്തക്കുഴലുകളിൽ സംഭവിക്കുകയും തുടർന്ന് ഹാർട്ട് അറ്റാക്ക് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.