നമ്മുടെ ശരീരത്തിലെ വലിയ പ്രവർത്തനം നടത്തുന്ന ഒരു അവയവമാണ് മൂക്ക്. നമ്മുടെ ജീവിതം തന്നെ നിലനിർത്തുന്ന ശ്വാസോച്ഛ്വാസം ഉറപ്പ് വരുത്തുന്ന ഒരു അവയവമാണ് ഇത്. മൂക്കിലൂടെയാണ് നാം അന്തരീക്ഷത്തിൽ നിന്ന് ഓക്സിജനെ സ്വീകരിക്കുകയും ശരീരത്തിൽ നിന്ന് കാർബൺഡയോക്സൈഡിനെ പുറം തള്ളുകയും ചെയ്യുന്നത്. അതുപോലെ തന്നെ മണക്കുക എന്നുള്ള ധർമ്മം കൂടി നിർവഹിക്കുന്ന അവയവമാണ് മൂക്ക്. ഈ മൂക്കിനെ ബാധിക്കുന്ന ഒട്ടനവധി രോഗങ്ങൾ നമുക്ക് ചുറ്റും കാണുവാൻ സാധിക്കുന്നു.
അതിൽ തന്നെ ചെറുതും വലുതുമായ രോഗങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് മൂക്കിൽ നിന്ന് രക്തം വരുന്നത്. പല രോഗങ്ങളുടെ ലക്ഷണമായി മൂക്കിൽ നിന്ന് രക്തം വരാറുണ്ട്. അത്തരത്തിൽ മൂക്കിൽ നിന്ന് രക്തം വരുന്നതിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഒട്ടനവധി രക്തക്കുഴലുകൾ ഉള്ള ഒരു അവയവ ഭാഗമാണ് മൂക്ക്. മൂക്കിനുള്ളിൽ ധാരാളം രക്തക്കുഴലുകൾ ഉള്ളതുപോലെ തന്നെ അവ വളരെ നേർത്തതുമാണ്.
അതിനാൽ തന്നെ ഒരു ചെറിയ മുറിവുണ്ടായാൽ പോലും ആ രക്തക്കുഴലുകൾ പൊട്ടി രക്തം പുറത്തേക്ക് വന്നേക്കാം. മുറിവുകൾ തന്നെ വേണമെന്നില്ല കഫക്കെട്ട് കൂടിയാലും സൈനസൈറ്റിസിന്റെ പ്രശ്നം ഉള്ളപ്പോൾ എല്ലാം ഇത്തരത്തിൽ മൂക്കിൽ നിന്ന് രക്തം വരുന്നതായി കാണാൻ സാധിക്കുന്നു.
അതോടൊപ്പം തന്നെ അമിതമായി ഡിപ്രഷൻ ആൻഡ് സൈറ്റി എന്നിങ്ങനെയുള്ള പ്രശ്നമുണ്ടാകുമ്പോഴും ഇത്തരത്തിൽ മൂക്കിൽ നിന്ന് രക്തം വരാറുണ്ട്. കൂടാതെ ബ്ലഡ് പ്രഷറിൽ വാരിയേഷൻ സംഭവിച്ചാൽ പോലും മൂക്കിൽ നിന്ന് രക്തം വരുന്നതായി കാണുവാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.