Kidney stone causes food : ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തന്നെ അനുഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ഇതും ഒരു ജീവിതശൈലി രോഗാവസ്ഥയാണ്. അതിനാൽ തന്നെ പണ്ടുകാലത്തെ അപേക്ഷിച്ച് ഈ രോഗത്തിന്റെ വ്യാപനം ഇന്ന് വളരെയധികം ആണുള്ളത്. കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെ നമുക്ക് വിനയായി തീരുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ ശരീരത്തിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ ധാതുലവണങ്ങൾ.
അവയുടെ പ്രവർത്തനം ശരീരത്തിൽ കാഴ്ചവച്ച് ബാക്കിയുള്ളവ മൂത്രത്തിലൂടെ കിഡ്നി പുറന്തള്ളിക്കളയാറാണ് പതിവ്. എന്നാൽ ജീവിതശൈലിയിലെ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വഴി ഇത്തരത്തിലുള്ള ധാതുലവണങ്ങൾ ശരീരത്തിൽ അമിതമാവുകയും അത് കിഡ്നിയിൽ വന്ന് അടിഞ്ഞു കൂടുകയും കിഡ്നിക്ക് അതിനെ പുറന്തള്ളാൻ സാധിക്കാതെ വരികയും വരികയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ കാൽസ്യം പൊട്ടാസ്യം സോഡിയം എന്നിങ്ങനെയുള്ള.
ധാതുലവണങ്ങളുടെ വേസ്റ്റ്കൾ കിഡ്നിയിൽ ക്രിസ്റ്റൽ രൂപത്തിൽ ആവുകയും അത് പിന്നീട് കിഡ്നി സ്റ്റോണുകളായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ പലതരത്തിലുള്ള കിഡ്നി സ്റ്റോണുകൾ ആണ് ഇന്നുള്ളത്. കാൽസ്യം വന്ന് അടിഞ്ഞുകൂടുകയാണെങ്കിൽ അത് കാൽസ്യം സ്റ്റോണുകൾ ആയും യൂറിക് ആസിഡ് വന്ന അടിഞ്ഞു കൂടുകയാണെങ്കിൽ അത് യൂറിക്കാസിഡ് സ്റ്റോണുകളായും സോഡിയം.
വന്ന് അടിഞ്ഞുകൂടുകയാണെങ്കിൽ അത് സോഡിയം സ്റ്റോണുകൾ ആയും മാറുന്നു. ഇത്തരത്തിൽ കിഡ്നിയിൽ കല്ലുകൾ വന്നടിയുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ പ്രകടമാക്കുന്നത്. നടുവേദന അടിവയറ്റിൽ വേദന മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന ഭക്ഷണം കഴിക്കുമ്പോഴുള്ള ഓക്കാനം ശർദ്ദി എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളാണ് ഇത് പ്രകടമാക്കുന്നത്. തുടർന്ന് വീഡിയോ കാണുക.