Breast cancer symptoms in malayalam : ഇന്ന് ഒട്ടനവധി ആളുകളെ ബാധിച്ചിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ദിനംപ്രതി ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ക്യാൻസറുകൾ നമ്മുടെ ശരീരത്തിൽ രൂപപ്പെടുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നു. ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ പെട്ടെന്ന് തന്നെ ചികിത്സ നേടിയില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം. അത്തരത്തിൽ ഒരു ക്യാൻസർ ആണ് ബ്രസ്റ്റ് ക്യാൻസർ.
സ്ത്രീകളിൽ കാണുന്ന ഒരു ക്യാൻസർ ആണ് ഇത്. സ്ത്രീകളുടെ സ്തനങ്ങളിൽ ഉണ്ടാകുന്ന അമിതമായിട്ടുള്ള കോശ വളർച്ചയാണ് ഈ ബ്രസ്റ്റ് ക്യാൻസർ. വളരെ നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ ഈ ക്യാൻസറിനെ വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള ക്യാൻസറിനെ തിരിച്ചറിയുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗമാണ് സെൽഫ് അനാലിസിസ് എന്ന് പറയുന്നത്.
നമ്മുടെ സ്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിശ്ചിത അളവിൽ തിരിച്ചറിയുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവഴി പെട്ടെന്ന് തന്നെ അമിത കോശ വളർച്ച നമുക്ക് തിരിച്ചറിയാൻ സാധിക്കുകയും അതിൽ നിന്ന് പെട്ടെന്ന് തന്നെ മോചനം പ്രാപിക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ബ്രസ്റ്റിൽ ക്യാൻസർ ഉണ്ടാകുകയാണെങ്കിൽ അത് പല തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.
അവയിൽ ആദ്യത്തെ ഒന്ന് പറഞ്ഞത് ബ്രസ്റ്റിൽ ഉണ്ടാകുന്ന തടിപ്പുകൾ ആണ്. അതുപോലെ തന്നെ കക്ഷങ്ങളിലും തടിപ്പുകൾ കാണുന്നതും ഇത്തരത്തിലുള്ള ക്യാൻസറിന്റെ തുടക്കമാണ്. ബ്രസ്റ്റ് ചുമന്നിരിക്കുന്നതും നിപ്പിൾ ഉള്ളിലേക്ക് കുഴഞ്ഞിരിക്കുന്നതും നിപ്പൽ ചുവന്നിരിക്കുന്നതും അമിതമായിട്ടുള്ള ക്ഷീണം ഉറക്കക്കുറവ് എന്നിവയും എല്ലാം ഈ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.