Aloe vera hair pack : നമ്മുടെ ചുറ്റുപാടും ധാരാളം ചെടികളും സസ്യങ്ങളും വൃക്ഷങ്ങളും ഉണ്ട്. അവയിൽ തന്നെ ഒട്ടു മിക്കവരും ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞവയാണ്. പലതരത്തിലുള്ള ഔഷധഗുണങ്ങളാണ് ഓരോന്നിനും ഉള്ളത്. അത്തരത്തിൽ നമുക്ക് ചുറ്റും കാണുന്ന ഔഷധ ചെടികളാണ് തുളസി കറ്റാർവാഴ ആടലോടകം പനിക്കൂർക്ക എന്നിങ്ങനെയുള്ളവ. അവയിൽ തന്നെ ഒട്ടനവധി ഔഷധഗുണങ്ങൾ ഉള്ളതും ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്നതും ആയിട്ടുള്ള ഒരു ഔഷധസസ്യമാണ് അലോവേര.
അഥവാ കറ്റാർവാഴ. കുട്ടികളും മുതിർന്നവരും ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ്. ഇത് ഒരേസമയം നമ്മുടെ ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കും ഉത്തമമാണ്. കറ്റാർവാഴയുടെ ഉള്ളിലുള്ള ജെൽ ആണ് നാം പലതരത്തിലുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കറ്റാർവാഴയുടെ ഉള്ളിലെ ജെൽ ഭക്ഷ്യയോഗ്യമായവയാണ്. ഈ ജെൽ ജൂസ് ആക്കി കുടിക്കുന്നത് നമ്മുടെ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന.
ഒന്നാണ്. ഇതിന്റെ ഉപയോഗം ദഹനത്തെ മെച്ചപ്പെടുത്തുകയും ദഹനക്കേട് മൂലമുണ്ടാകുന്ന മലബന്ധത്തെയും മറ്റും തടയുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന വിഷാംശങ്ങളിൽ പൂർണമായും പുറംതള്ളാനും ഇതിനെ കഴിവുണ്ട്. കൂടാതെ ഇതിനെ നല്ലൊരു മൗത്ത് വാഷ് ആയും ഉപയോഗിക്കുന്നു. അതോടൊപ്പം തന്നെ പല്ലിലെ കറ നീക്കുന്നതിനും ഇത് പ്രയോജനകരമാണ്.
കൂടാതെ നമ്മുടെ ചർമം നേരിടുന്ന കറുത്ത പാടുകൾ വരകൾ ചുളിവുകൾ എന്നിവ പൂർണമായി നീക്കുകയും മുഖക്കുരുവിനെ അപ്പാടെ വേരോടെ പിഴുതെറിയാനും ഇത് സഹായകരമാണ്. അതിനാൽ തന്നെ ചർമ്മകാന്തി ക്രമാതീതമായി വർദ്ധിപ്പിക്കാൻ ഇത് ഉപയോഗിച്ച് പോരുന്നു. കൂടാതെ നമ്മുടെ മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ അകാലനര താരൻ എന്നിവയ്ക്കുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് കറ്റാർവാഴ. തുടർന്ന് വീഡിയോ കാണുക.