Varicose veins treatment in malayalam : ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് വെരിക്കോസ് വെയിൻ. വർഷങ്ങളോളം നാം പിന്തുടരുന്ന ജീവിതശൈലിയുടെ ഒരു അനന്തരഫലമാണ് ഇത്. വെരിക്കോസ് വെയിൻ കാലുകളെ ആണ് കൂടുതലായും ബാധിക്കുന്നത്. കാലുകളിൽ രക്തപ്രവാഹം തടസ്സപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. കാലുകളിൽ നിന്ന് അശുദ്ധ രക്തം ഹൃദയത്തിലേക്ക് കൊണ്ടെത്തിക്കുന്ന ഞരമ്പുകളിൽ.
ബ്ലോക്കുകൾ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ഈയൊരു അവസ്ഥയിൽ അവിടെ അശുദ്ധ രക്തം കെട്ടിക്കിടക്കുകയാണ് ചെയ്യുന്നത്. അതുവഴി ആ ഞരമ്പുകൾ തടിച്ച വീർത്ത് നീല നിറത്തിൽ ഇരിക്കുന്നതായി കാണാൻ സാധിക്കും. കാണുവാൻ അസ്വസ്ഥത ഉണ്ടാക്കുന്നതുപോലെ തന്നെ അനുഭവിക്കാനും വളരെയേറെ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്. ഇതുവഴി അസഹ്യമായിട്ടുള്ള കാലുവേദനയാണ്.
ഓരോരുത്തരും അനുഭവിക്കുന്നത്. ഹൃദയ ധമനികളിലേക്ക് രക്തം കൊണ്ടെത്തിക്കുന്ന രക്തധമനികളിലെ വാൽവുകൾക്കുണ്ടാകുന്ന തകരാറുമൂലമാണ് ഇത്തരത്തിൽ രക്തയോട്ടം തടസ്സപ്പെടുന്നത്. ഇത്തരം ഒരു അവസ്ഥയിൽ കാലുവേദനയോടൊപ്പം തന്നെ കാലു കടച്ചിലും പുകച്ചിലും കാലിൽ നീരും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ മറ്റൊരു സ്റ്റേജിൽ എത്തുമ്പോഴേക്കും കാലുകളുടെ കണ്ണികളിൽ.
കറുത്ത പാടുകൾ വരുന്നതായും പിന്നീട് അത് പൊട്ടി വ്രണങ്ങൾ രൂപപ്പെടുന്നതായും കാണാൻ സാധിക്കുന്നു. ഇത് അമിതഭാരമുള്ളവരിലും അധികനേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിലും കാണുന്ന ഒന്നാണ്. അതിനാൽ നല്ല രീതിയിൽ ഭക്ഷണത്തിൽ ക്രമീകരണം കൊണ്ടുവരികയും അതോടൊപ്പം തന്നെ വ്യായാമങ്ങൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ ഇത്തരം രോഗാവസ്ഥയിൽ നിന്ന് മോചനം പ്രാപിക്കാനാകും. തുടർന്ന് വീഡിയോ കാണുക.