നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. ധാരാളം വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുള്ള കുമ്പളങ്ങയിൽ ധാരാളമായി തന്നെ ജലാംശവും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിൽ ഒട്ടനവധി നേട്ടങ്ങളാണ് പ്രധാനം ചെയ്യുന്നത്. ഇതിൽ ജലാംശം ധാരാളമായി അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെശരീരത്തിലെ നിർജലീകരണം തടയുന്നു. അതിനാൽ തന്നെ കിഡ്നിയുടെ ആരോഗ്യത്തിനും.
യൂറിനൽ ഇൻഫെക്ഷനും എല്ലാം ഇത് അത്യുത്തമമാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ തന്നെ ഇത് ദഹനത്തെ ഉണർത്തുന്ന ഒന്നാണ്. ഇത് നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കുകയും ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുകയും അതുവഴി മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന മുതലായ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ആന്തരാവയവങ്ങളിലും മറ്റും അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങളെ പൂർണമായി നീക്കം ചെയ്യാനും ഇത് ഉപകാരപ്രദമാണ്.
ആന്റിഓക്സൈഡ് ഗുണങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയതിനാൽ വിട്ടുമാറാത്ത ചുമ ജലദോഷം കഫം എന്നിവയെ മാറി കടക്കാനും കുമ്പളങ്ങ അത്യുത്തമമാണ്. അതോടൊപ്പം തന്നെ ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാനും നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോളിന് വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോളിന് കുറയ്ക്കാനും കഴിയുന്നു.
അതിനാൽ തന്നെ ഇത് ഹൃദയത്തിന്റെ ആരോഗ്യവും ലിവറിന്റെ ആരോഗ്യവുമെല്ലാം മെച്ചപ്പെടുത്തുന്നു. അതോടൊപ്പം തന്നെ രക്ത ഓട്ടം വർദ്ധിപ്പിക്കുന്നതിനും രക്തശുദ്ധി ഇത് ഉത്തമമാണ്. കലോറി കുറഞ്ഞ ഒരു ഭക്ഷ്യവസ്തുവാണ് കുമ്പളങ്ങ എന്നതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമാണ്. ഇത്തരത്തിലുള്ള ഒട്ടനവധി നേട്ടങ്ങൾ ലഭ്യമാകുന്നത് കുമ്പളങ്ങയുടെ ജ്യൂസ് ദിവസവും കുടിക്കുന്നത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.