ഇന്നത്തെ സമൂഹത്തിന്റെ ഒരു അടയാളമായി മാറിയിരിക്കുകയാണ് അമിതഭാരം. അതിൽതന്നെ ഇന്ന് കേരളത്തിൽ ഏറ്റവും അധികം കാണുന്ന ഒരു പ്രശ്നമാണ് കുടവയർ. ശരീര ഭാഗത്തേക്കാളും കൂടുതലായി തന്നെ കുടവയർ ഉണ്ടായിരിക്കുന്ന അവസ്ഥയാണ് ഇത്. ഇന്നത്തെ ജീവിതശൈലികൾ മൂലം ഉണ്ടായി വരുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. നല്ല തടി എന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണം അല്ല. അതിനാൽ തന്നെ കുടവയർ എന്നത് ഒരു ആരോഗ്യ പ്രശ്നമായി തന്നെ നാമോരോരുത്തരും കാണേണ്ടതാണ്.
ജീവിതശൈലി മാറിയതോടെ തന്നെ കഴിക്കുന്ന ആഹാരങ്ങളും പൂർണമായി മാറി കഴിഞ്ഞിരിക്കുകയാണ്. പണ്ടുകാലത്ത് കഞ്ഞിയും പയറും എല്ലാം കഴിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ബർഗറും പിസയും സോഫ്റ്റ് ഡ്രിങ്ക്സുകളും ആണ് കഴിക്കുന്നത്. അതിനാൽ തന്നെ കൊഴുപ്പുകളും ഷുഗറുകളും ധാരാളമായി തന്നെ നമ്മുടെ ശരീരത്തിൽ എത്തുകയും നമ്മുടെ ശരീരത്തിന് അതിനെ ലയിപ്പിച്ച് എടുക്കാൻ സാധിക്കാതെ വരുമ്പോൾ അവ ശരീരത്തിൽ.
ഫാറ്റായി അടിഞ്ഞുകൂടി ഇത്തരത്തിൽ അമിതഭാരവും അമിത കുടവയറും ഉണ്ടാക്കുന്നു. ഈ കുടവയർ ശരീരത്തിൽ അമിതമായിട്ടുള്ള കൊളസ്ട്രോളിനും ഷുഗറിന്റെയും ഫാറ്റി ലിവറിന്റെയും എല്ലാം ഒരു അടയാളം മാത്രമാണ്. അതിനാൽ തന്നെ ഇതിനെ മറികടക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നല്ലൊരു ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുകയാണ് വേണ്ടത്. ഡയറ്റ് പ്ലാനോടൊപ്പം തന്നെ മുക്കാൽ.
മണിക്കൂർ കുറയാത്ത വ്യായാമം ദിവസവും പിന്തുടരുകയും വേണം. ഇത്തരത്തിൽ ഡയറ്റ് പ്ലാൻ തയ്യാറെടുക്കുമ്പോൾ അതിൽ നിന്ന് പൂർണമായും അന്നജങ്ങളെയാണ് ഒഴിവാക്കേണ്ടത്. അരി ഗോതമ്പ് റാഗി മൈദ മധുരപലഹാരങ്ങൾ ബേക്കറി ഐറ്റംസുകൾ സോഫ്റ്റ് ഡ്രിങ്ക്സുകൾ എന്നിങ്ങനെ ഒട്ടനവധി പദാർത്ഥങ്ങൾ ഒഴിവാക്കേണ്ടതായിട്ടുണ്ട്. തുടർന്ന് വീഡിയോ കാണുക.