നാമോരോരുത്തരും ഇന്ന് വളരെയധികം നേരിടുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങൾ. തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോർമോണുകളിൽ ഏറ്റകുറിച്ചിലുകൾ ഉണ്ടാകുമ്പോൾ കാണുന്ന ഒരു രോഗാവസ്ഥയാണ് തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങൾ. അത്തരത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്നത്. ഹൈപ്പർ തൈറോയിഡിസം ഹൈപ്പോതൈറോയിഡിസം ഗോയിറ്റർ എന്നിങ്ങനെ നീണ്ടനിര തന്നെയാണ് ഇത്തരത്തിലുള്ള തൈറോയ്ഡ് രോഗങ്ങൾക്ക് ഉള്ളത്.
നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം പകർന്നു നൽകുന്ന ഒരു അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. അതുപോലെ തന്നെ ദഹനം ശരിയായ വിധത്തിൽ നടക്കുന്നതിനും മറ്റും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം അനിവാര്യമാണ്. അതിനാൽ തന്നെ തൈറോയ്ഡ് ഗ്രന്ഥിയിൽ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തെ ഒട്ടാകെ ബാധിക്കുന്നു. അത് പലപ്പോഴും പല തരത്തിലുള്ള ലക്ഷണങ്ങൾ ആയിട്ടാണ് പ്രകടമാകാർ ഉള്ളത്.
മുടികൊഴിച്ചിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ അമിതമായ ക്ഷീണം ശരീരഭാരം കൂടുക ശരീരഭാരം കുറയുക ശരീരത്തിന് ചൂടുണ്ടാകുക ശരീരത്തിൽ അധികമായിട്ടുള്ള തണുപ്പ് ഉണ്ടാവുക സ്കിന്നിൽ ഉണ്ടാകുന്ന ചൊറിച്ചിലുകൾ എന്നിങ്ങനെ പലതരത്തിലാണ് ഇതിന്റെ ബുദ്ധിമുട്ടുകൾ കാണുന്നത്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാണുമ്പോൾ തൈറോയ്ഡ് ചെക്ക് ചെയ്യുമ്പോൾ അവ കണ്ടുപിടിക്കാതെ പോകാറുണ്ട്.
തൈറോയ്ഡ് ചെക്ക് ചെയ്യാൻ പ്രധാനമായും ടി എസ് എച്ച് ടി 3 ടി 4 എന്നിങ്ങനെയുള്ള ടെസ്റ്റുകളാണ് ചെയ്യാറുള്ളത്. എന്നാൽ ഇവ ചെയ്തതുകൊണ്ട് നമ്മുടെ ശരീരത്തിൽ തൈറോയ്ഡ് അതിന്റെ പ്രവർത്തനം ശരിയായ വിധത്തിൽ നടത്തുന്നുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. അതിനാൽ തന്നെ തൈറോയ്ഡ് പ്രൊഫൈൽ ടെസ്റ്റ് തൈറോയ്ഡ് ആന്റി ബോഡി ടെസ്റ്റ് എന്നിങ്ങനെ പലതരത്തിലുള്ള ടെസ്റ്റുകളും ചെയ്യേണ്ടതായി വരുന്നു. തുടർന്ന് വീഡിയോ കാണുക.