ഇന്നത്തെ സമൂഹം ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് മുടികളിലെ നര. നാരായണ പ്രായാധിക്യത്തിന്റെ ഒരു സിംബലായി കാണുന്ന ഒന്നാണ്. പ്രായമാകുമ്പോൾ മുടിയിഴകൾ കറുത്ത നിറം മാറി വെളുത്ത നിറത്തിൽ ആകുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ചെറുപ്പക്കാരിൽ പോലും മുടിയിഴകൾ നരക്കുന്ന അവസ്ഥ ഉണ്ടാകുന്നു. വളരെയേറെ വിഷമകരമായിട്ടുള്ള ഒരു അവസ്ഥയാണ് ഇത്.
ഒരു വ്യക്തിയുടെ കോൺഫിഡൻസ് ലെവലിനെ വരെ ബാധിച്ചേക്കാവുന്ന ഒരു അവസ്ഥയാണ് ഇത്. പല തരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള അകാലനരയ്ക്ക് പിന്നിൽ ആയിട്ടുള്ളത്. ചിലർക്ക് പാരമ്പര്യമായും ഇത്തരത്തിൽ വളരെ വേഗത്തിൽ തന്നെ മുടികളിൽ നരകൾ കണ്ടു തുടങ്ങുന്നു. ചില വൈറ്റമിനുകളുടെ അഭാവം മൂലവും ഇത്തരത്തിൽ അകാല നര ഓരോരുത്തരിലും ഉണ്ടാകുന്നു.
അതുപോലെ തന്നെ ഹൈഡ്രജൻ പരോക്സൈഡ് എന്ന് പറയുന്ന രാസവസ്തു നമ്മുടെ ശരീരത്തിൽ അമിതമാകുമ്പോൾ അത് മുടിയിഴകളിൽ വന്നടിഞ്ഞു കൂടുകയും അതുവഴി മുടിയിഴകൾ കറുപ്പ് നിറം മാറി വെളുത്ത നിറത്തിൽ ആവുകയും ചെയ്യുന്നു. വൈറ്റമിൻ ഡി യുടെ അഭാവം മൂലവും അമിതമായിട്ട് സ്ട്രെസ്സ് ഉണ്ടാകുന്നത് വഴിയും ഇത്തരത്തിൽ മുടിയഴകൾ നരച്ചു വരുന്നതായി കാണാൻ സാധിക്കുന്നു.
ഇത്തരത്തിൽ പലതരത്തിലുള്ള കാരണങ്ങളാണ് അകാല നരയ്ക്ക് ഉള്ളതിനാൽ തന്നെ ഏത് കാരണം കൊണ്ടാണ് അകാല നര വന്നതെന്ന് ഓരോരുത്തരും ആദ്യം കണ്ടുപിടിക്കേണ്ടതാണ്. എങ്കിൽ മാത്രമേ ആ കാരണങ്ങളെ ചികിത്സിച്ച് ഭേദമാക്കാനും അത് വഴി നര പൂർണമായി അകറ്റാനും സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം അകാല നരയ്ക്ക് ശാശ്വതമായിട്ടുള്ള ഒരു പരിഹാരം ആവുകയില്ല. തുടർന്ന് വീഡിയോ കാണുക.