ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കിഡ്നി സംബന്ധമായ രോഗങ്ങൾ. ഇത്തരം രോഗങ്ങൾ ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ കാണാൻ സാധിക്കും. അവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കുട്ടികളിലെ കിഡ്നി സംബന്ധമായ രോഗങ്ങൾ. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ ഇത്തരത്തിലുള്ള രോഗങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത് ആ കുട്ടി ഗർഭസ്താവസ്ഥയിൽ ഇരിക്കുമ്പോൾ തന്നെ സ്കാനിലൂടെ തിരിച്ചറിയാൻ സാധിക്കും. ഗർഭിണികൾക്ക് അഞ്ചാം മാസത്തിൽ.
ചെയ്യുന്ന ഡീറ്റെയിൽസ് സ്കാനിംഗിൽ ഇത്തരത്തിൽ കുട്ടികളുടെ കിഡ്നിയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളും 90% വരെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ കുട്ടികളിൽ ഉണ്ടാകുന്ന ഇത്തരം രോഗങ്ങളെ വളരെ പെട്ടെന്ന് തന്നെ അതിനെ ചികിത്സിക്കാൻ കഴിയുന്നു. അതുപോലെ തന്നെ ഒന്ന് രണ്ട് വയസ്സുള്ള കുട്ടികളിലാണ് ഇത്തരത്തിലുള്ള മൂത്രാശയ സംബന്ധമായ രോഗങ്ങൾ കാണുന്നതെങ്കിൽ അവർ മൂത്രമൊഴിക്കുമ്പോൾ കരയും.
അവർക്ക് അത് പ്രകടിപ്പിക്കാൻ സാധിക്കാത്തതിനാൽ തന്നെ അവർ മൂത്രമൊഴിക്കുമ്പോൾ കരയുന്നതായും മൂത്രം പോകാത്ത അവസ്ഥയും മലബന്ധമുള്ള അവസ്ഥയും മുലപ്പാൽ ശരിയായിവിധം വലിച്ചു കുടിക്കാതിരിക്കുന്നതായും കാണാൻ സാധിക്കും. അതോടൊപ്പം കുട്ടികളുടെ ശരീരഭാരം ക്രമാതീതമായി കുറഞ്ഞുവരുന്നതായി കാണാം. ഇത്തരം അസ്വസ്ഥതകൾ കുട്ടികളിൽ കാണുകയാണെങ്കിൽ പെട്ടെന്ന് തന്നെ വൈദ്യ സഹായം തേടി അവ പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്.
5 6 വയസ്സ് പ്രായമുള്ള കുട്ടികൾക്കാണെങ്കിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പറയാൻ സാധിക്കുന്നു. കൂടാതെ ചിലർക്ക് വിട്ടുമാറാൻ പനി വിറയൽ മറ്റ് അസ്വസ്ഥതകൾ കാണുകയാണെങ്കിൽ മൂത്രശയ സംബന്ധമായ രോഗങ്ങളുടെ ഒരു ലക്ഷണം കൂടിയാണ് ഇവ. അതോടൊപ്പം തന്നെ അടിക്കടി മൂത്രത്തിൽ ഇൻഫെക്ഷനുകൾ ഉണ്ടാകുന്നതും മൂത്രാശയ രോഗങ്ങളുടെ തുടക്കമാണ്. തുടർന്ന് വീഡിയോ കാണുക.