ഇന്നത്തെ സമൂഹത്തിൽ സർവ്വ സാധാരണമായി തന്നെ കാണുന്ന ഒന്നാണ് ഹാർട്ട് അറ്റാക്ക്. ഹൃദയത്തിന്റെ രക്തധമനികളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ അതിൽ രക്തസഞ്ചാരം കുറയുകയും അതുവഴി ഓക്സിജൻ സപ്ലൈ നിലക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇന്ന് നമ്മുടെ ആഹാരരീതിയും ജീവിതരീതിയും മാറിയതിനാൽ തന്നെ ഇത്തരത്തിൽ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നു. കഴിക്കുന്ന ആഹാരങ്ങളിലെ അമിതമായിട്ടുള്ള കൊഴുപ്പുകളും ഷുഗറുകളും.
എല്ലാം രക്തക്കുഴലുകളിൽ പറ്റിപ്പിടിക്കുകയും അതുവഴി രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു. ജീവിത രീതിക്ക് പുറമേ പാരമ്പര്യവും ഏതൊരു രോഗത്തെപ്പോലെ ഹാർട്ടറ്റാക്കിനും ഘടകമാണ്. അതിനാൽ തന്നെ അച്ഛനും അമ്മയ്ക്കും തൊട്ടടുത്ത ബന്ധുക്കൾക്കും ഹാർട്ടറ്റാക്ക് വന്നിട്ടുണ്ടെങ്കിൽ നാമോരോരുത്തരും ഹാർട്ടിനെ സംരക്ഷിക്കുന്നതിനെ അനുയോജ്യമായിട്ടുള്ള കാര്യങ്ങൾ ചെയ്യേണ്ടതാണ്. ഇവയ്ക്ക് പുറമേ മറ്റു ചില കാരണങ്ങളും നമ്മുടെ ശരീരത്തിൽ ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു.
പലതരത്തിലുള്ള വിറ്റാമിനുകളുടെ മിനറൽസിന്റെയും അഭാവമാണ് ഇത്. കാൽസ്യം പൊട്ടാസ്യം വൈറ്റമിൻ ഡി ത്രി എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് ഇവ. വൈറ്റമിൻ ഡി ത്രീ യും കാൽസ്യവും നമ്മുടെ മസിലുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതിനാൽ തന്നെ ഇത് ഹൃദയത്തിന്റെ മസിലുകളുടെ ആരോഗ്യത്തിനും അത്യാവശ്യമാണ്. ഇത്തരത്തിൽ വൈറ്റമിൻ ഡി ത്രീ നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശം കൊള്ളുന്നത് വഴിയാണ്.
അതുപോലെ തന്നെ കാൽസ്യം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരങ്ങളിലൂടെയുമാണ്. എന്നാൽ കഴിക്കുന്ന ആഹാരങ്ങളിലെ കാൽസ്യത്തിന്റെ അഭാവം കുറവും വെയില് കൊള്ളാതിരിക്കുകയും ചെയ്യുന്നത് വഴി ഇത്തരത്തിലുള്ള സംയുക്തങ്ങൾ നമ്മുടെ ശരീരത്തിൽ കുറയും അതുവഴി ഹാർട്ട് അറ്റാക്ക് ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ മറ്റു ഘടകങ്ങളെ പോലെ തന്നെ ഇതും നാം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.