തലവേദനകൾ സർവ്വസാധാരണമായി തന്നെ നാമോരോരുത്തരും കാണാറുണ്ട്. എന്നാൽ ചിലർക്ക് അധികഠിനമായി തലയുടെ ഒരു ഭാഗത്തേക്ക് മാത്രം ഉണ്ടാകുന്ന വേദനകളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ കഠിനമായ തലയുടെ ഒരു ഭാഗത്തുണ്ടാകുന്ന ഒരു വേദനയാണ് മൈഗ്രേൻ വേദന. ഈ മൈഗ്രേൻ വേദന മൂലം ഇന്ന് പല ആളുകളും പലതരത്തിലാണ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. ഇത്തരത്തിലുള്ള മൈഗ്രേൻ വേദനകൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറുണ്ട്.
അതിനാൽ തന്നെ മൈഗ്രേൻ രോഗികൾക്ക് അത് വരുന്നതിനു മുൻപ് തന്നെ അത് തിരിച്ചറിയാൻ സാധിക്കും. കണ്ണിലുണ്ടാകുന്ന മങ്ങൽ കണ്ണിനകത്തേക്ക് വെളിച്ചം വരുന്നത് ക്ഷീണം എന്നിവയെല്ലാം മൈഗ്രേൻ വരുന്നതിനു മുൻപ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്. ഇത്തരത്തിൽ മൈഗ്രേൻ വരുന്നതിന് പല തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരിക്കുന്നതും അതി കഠിനമായിട്ടുള്ള ശബ്ദങ്ങൾ കേൾക്കുന്നതും വെളിച്ചങ്ങൾ കണ്ണിലേക്ക് അടിക്കുന്നതും.
എല്ലാം മൈഗ്രേൻ ഓരോരുത്തരിലും ഉണ്ടാകുന്നതിന്റെ കാരണങ്ങളാണ്. അതോടൊപ്പം അധികം കുത്തലുളള മണങ്ങൾ അടിക്കുന്നതും യാത്ര പോകുന്നതുമെല്ലാം മൈഗ്രേൻ വരുന്നതിന്റെ കാരണങ്ങളാണ്. ഇത്തരത്തിൽ മൈഗ്രേൻ വരികയാണെങ്കിൽ ഏതെങ്കിലും ഒരു ഇരുട്ട് മുറിയിൽ അടച്ചിരിക്കാൻ ആണ് ഓരോരുത്തരും ആഗ്രഹിക്കാറുള്ളത്.
ഇത്തരത്തിൽ മൈഗ്രേൻ വേദന ഉണ്ടാകുമ്പോൾ ശാന്തമായി ഇരിക്കുന്നതു വഴി അത് പെട്ടെന്ന് തന്നെ കുറയുന്നു. അതോടൊപ്പം തന്നെ കുറച്ചുനേരം ഉറങ്ങുന്നത് വഴിയും അല്പം ശർദ്ദിക്കുന്നത് വഴിയും മൈഗ്രേൻ തലവേദനകൾ കുറയുന്നതായി ഓരോരുത്തരിലും കാണുന്നു. ഇത്തരത്തിലുള്ള മൈഗ്രൈൻ വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഗട്ട് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.