ഇന്നത്തെ കാലത്ത് സ്ത്രീകൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ബ്രെസ്റ്റ് ക്യാൻസർ. സ്ത്രീകളുടെ സ്തനങ്ങളെ ബാധിക്കുന്ന ക്യാൻസറുകളാണ് ഇത്. ഈ ക്യാൻസർ യഥാവിതം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ വളരെ വേഗത്തിൽ തന്നെ ഇതിൽ നിന്നും മോചനം പ്രാപിക്കാനാകും. ഇത്തരത്തിലുള്ള ക്യാൻസറുകൾ കൂടുതലായും പ്രായമാകുമ്പോഴാണ് കാണുന്നത്. ഇത് നമുക്ക് ഒരിക്കലും മാറ്റം വരുത്താൻ സാധിക്കാത്ത ഒരു കാര്യമാണ്.
അതുപോലെ തന്നെ ബ്രസ്റ്റ് ക്യാൻസറുകൾ വരുന്നതിലെ ഒരു കാരണമാണ് നേരത്തെ ഉണ്ടാകുന്ന ആർത്തവവും വൈകിവരുന്ന ആർത്തവവിരാമും. ഇത്തരമൊരു അവസ്ഥയിൽ കൂടുതൽ സമയം ശരീരത്തിൽ പൊജസ്ട്രോൺ എന്ന സ്ത്രീ ഹോർമോണുകൾ തങ്ങി നിൽക്കുകയും ബ്രസ്റ്റ് ക്യാൻസറുകൾ വരുന്നതിനുള്ള സാധ്യതകൾ കൂടുകയും ചെയ്യുന്നു. അതുപോലെ തന്നെ പാരമ്പര്യവും ഇത്തരത്തിലുള്ള ക്യാൻസറുകളുടെ മാറ്റാൻ സാധിക്കാത്ത കാരണമാണ്. നമ്മെക്കൊണ്ട് തിരുത്താൻ കഴിയുന്ന ചില കാരണങ്ങളാൽ പോലും കാൻസർ ഉണ്ടാകുന്നു.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് ചെറുപ്പകാലത്ത് കൊഴുപ്പ് അധികമായി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. സ്ത്രീകളിലെ മദ്യപാനവും സ്ത്രീകളിലെ ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗം ബ്രസ്റ്റ് ഫീഡിങ് കുറയുക എന്നിങ്ങനെ പല കാരണങ്ങളും ക്യാൻസറിന്റെ പിന്നിലുണ്ട്. ഇത്തരത്തിലുള്ള ബ്രസ്റ്റ് ക്യാൻസറുകൾക്ക് പലതരത്തിലുള്ള ലക്ഷണങ്ങളാണ് നമ്മുടെ ശരീരം കാണിക്കുന്നത്.
ഇത് പ്രധാനമായും ബ്രസ്റ്റുകളിലെ മുഴകളും തടിപ്പുകളും ആയാണ് പ്രത്യക്ഷപ്പെടുക. അതോടൊപ്പം ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്നതും ചുവന്നിരിക്കുന്നതും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിൽ ഒരു സ്തനത്തിൽ അർബുദം ഉണ്ടാകുകയാണെങ്കിൽ അത് മറ്റൊരിടത്തേക്ക് പെട്ടെന്ന് തന്നെ വ്യാപിക്കുന്നതാണ്. അതിനാൽ തന്നെ ബ്രസ്റ്റുകൾ ഇടവിട്ട സമയങ്ങളിൽ നിരീക്ഷിച്ചുകൊണ്ട് അതിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.