നമ്മുടെ ശരീരത്തിലെ എല്ലാം മെറ്റബോളിസവും നടക്കാൻ സഹായിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ ഗ്രന്ഥിയിലെ ഹോർമോണുകൾ ഉണ്ടാകുന്ന വേരിയേഷനുകൾ പലതരത്തിലുള്ള രോഗങ്ങളാണ് സൃഷ്ടിക്കുന്നത്. നമ്മുടെ ശരീരത്തിന് ഊർജ്ജം പകരുക എന്നുള്ള ധർമ്മം കൂടി നിർവഹിക്കുന്ന ഈ ഗ്രന്ഥിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ ജീവിതത്തിലുടനീളം മരുന്നുകൾ കഴിക്കേണ്ടതായി വരുന്നു. ഇത്തരത്തിൽ അമിതമായി മരുന്നുകൾ കഴിക്കുന്നത്.
വഴി ക്യാൻസർ സാധ്യതകൾ വരെ ഓരോരുത്തരിലും ഉണ്ടാകാവുന്നതാണ്. നമ്മുടെ തൊണ്ടയുടെ ഭാഗത്തായിട്ടാണ് ഇത്തരത്തിൽ തൈറോയ്ഡ് ഗ്രന്ഥി കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിലെ ഒട്ടനവധി പ്രവർത്തനങ്ങളെ സാധ്യമാക്കുന്ന ഒരു ഗ്രന്ഥി കൂടിയാണ് ഇത്. ഇത് പ്രധാനമായും രണ്ടു തരത്തിലുള്ള ഹോർമോണുകളാണ് ഉൽപ്പാദിപ്പിക്കുന്നത്. ടി ത്രീ ടി ഫോർ എന്നിങ്ങനെയാണ് അവ. ഈ ഹോർമോണുകൾ ശരിയായിവിധം.
നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മാത്രമേ ശാരീരിക പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ ടി ത്രീ ടി ഫോർ ഹോർമോണുകൾ ശരീരത്തിൽ അമിതമായി കാണുകയാണെങ്കിൽ അത് ഹൈപ്പർ തൈറോയ്ഡിസം ആയും ടി ത്രീ ഫോർ ഹോർമോണുകൾ കുറഞ്ഞു കാണുകയാണെങ്കിൽ അത് ഹൈപ്പോ തൈറോയ്സമായും കാണപ്പെടുന്നു. ഈ രണ്ട് അവസ്ഥകളും ശരീരത്തിൽ പലവിധത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.
ഹൈപ്പർ തൈറോയിഡിസം ഉണ്ടാകുമ്പോൾ അമിതമായി ശ്വാസതടസ്സം ക്ഷീണം വിയർപ്പ് കിതപ്പ് ശരീരഭാരം ക്രമാതീതമായി കുറയുക എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും കാണുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുമ്പോൾ തന്നെ ഈ രോഗം പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും. അതുപോലെ തന്നെ ഹൈപ്പോതൈറോയിഡിസവും പലതരത്തിലുള്ള ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ കാണിക്കാറുണ്ട്. തുടർന്ന് വീഡിയോ കാണുക.