നമ്മുടെ ജീവൻ നിലനിർത്തുന്നതിനു വേണ്ടി ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ആഹാരങ്ങൾ കഴിക്കുമ്പോൾ അവ യഥാവിതം ദഹിച്ച് ആവശ്യമുള്ളവ ശരീരം എടുക്കുകയും മറ്റുള്ളവ പുറന്തള്ളുകയും ആണ് ചെയ്യാറുള്ളത്. എന്നാൽ ഈയൊരു പ്രക്രിയയിൽ ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകൾ സംഭവിക്കുകയാണെങ്കിൽ അത് ദഹന സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് കാരണമാകുന്നു. അവയിൽ ഇന്ന് ഏറ്റവും അധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ.
ദഹനം ശരിയായിവിധം നടക്കാതെ വരുമ്പോൾ ഗ്യാസ്ട്രബിളെ പോലെ തന്നെ മലബന്ധം നെഞ്ചരിച്ചിൽ വയറിളക്കം വയറു പിടുത്തം, വയറുവേദന എന്നിങ്ങനെ ഒട്ടനവധി മറ്റ് അവസ്ഥകളും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള സിറ്റുവേഷനുകൾ പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെതന്നെ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിൽ ഗ്യാസ്ട്രബിൾ രണ്ടുവിധത്തിലാണ് ആളുകളിൽ കണ്ടുവരുന്നത്.
ഒന്ന് അക്യുട് മറ്റേത് ക്രോണിക്. അക്യൂട് കണ്ടീഷൻ പെട്ടെന്ന് തന്നെ വ്യക്തികളിൽ കാണാൻ കഴിയുന്ന ഒന്നാണ്. പെയിൻ കില്ലറുകൾ കഴിക്കുമ്പോഴോ മറ്റു രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുമ്പോളോ പെട്ടെന്ന് ഉണ്ടാകുന്ന ഒരു കണ്ടീഷനാണ് അക്യൂഡ്. ക്രോണിക്ക് ഗ്യാസ്റൈറ്റിസ് എന്ന് പറഞ്ഞത് ദീർഘനാളായി ഉണ്ടാക്കുന്ന ഒരു കണ്ടീഷനാണ്. ഇത്തരത്തിലുള്ള ക്രോണിക് കണ്ടീഷനിൽ ഗ്യാസ്ട്രബിൾ ശർദ്ദി വായ്പുണുകൾ വയറു പിടുത്തം പുളിച്ചുതികട്ടൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കാണുന്നത്.
അതിനാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി നാം ഏറ്റവും ആദ്യം ഭക്ഷണങ്ങൾ നല്ല വണ്ണം ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഭക്ഷണം കഴിച്ച പാടെ വെള്ളം കുടിക്കുന്ന ശീലവും നാം ഒഴിവാക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഭക്ഷണം കഴിച്ച ഉടനെ തന്നെ കുളിക്കുന്നതും നല്ലൊരു ശീലമല്ല. തുടർന്ന് വീഡിയോ കാണുക.