ആരോഗ്യ സംരക്ഷണത്തെ പോലെ തന്നെ ചർമ സംരക്ഷണത്തിനും ഇന്ന് വളരെയധികം പ്രാധാന്യം കൽപ്പിച്ചിരിക്കുകയാണ് നാമേവരും. ചർമ്മത്ത് ഉണ്ടാകുന്ന ചെറിയ പാടുകളും ബുദ്ധിമുട്ടുകളും നമ്മെ അസ്വസ്ഥരാക്കുന്നു. കറുത്ത പാടുകളും ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് മുഖക്കുരു എന്നിങ്ങനെ തുടങ്ങി ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ദിനംപ്രതി നമ്മുടെ ചർമ്മം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനുമപ്പുറം ചർമം നേരിടുന്ന മറ്റു പ്രശ്നങ്ങളാണ് അരിമ്പാറയും പാലുണ്ണിയും.
തൊലിപ്പുറത്തിനു മുകളിൽ ചെറിയ വീർമതയായി കാണുന്നവയാണ് അരിമ്പാറയും പാലുണ്ണിയും. ഇതുമൂലം യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. എന്നിരുന്നാലും അരിമ്പാറ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ വലുതാണ്. ഇത്തരത്തിലുള്ള അരിമ്പാറയും പാലുണ്ണിയും കുട്ടികളിലും മുതിർന്നവരും ഒരുപോലെ തന്നെയാണ് കാണപ്പെടുന്നത്. ഇത് നമ്മുടെ സ്കിന്നിന്റെ ഭംഗിയെ ബാധിക്കുകയും ഇത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പകരുകയും.
ഇതിന്റെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കുകയും ചില സമയങ്ങളിൽ അസഹ്യമായ വേദന ഇത് മൂലം ഉണ്ടാവുകയും ചെയ്യുന്നു. ഒരു തരത്തിലുള്ള വൈറസാണ് തൊലിപ്പുറത്തെ അരിമ്പാറയുടെ കാരണം. ഇത് ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും വരാവുന്ന ഒന്നാണ്. പ്രതിരോധ സംവിധാനം കുറഞ്ഞ ആളുകളിലാണ് ഇത്തരത്തിലുള്ള വൈറസുകളുടെ കടന്നു കയറ്റം മൂലം അരിമ്പാറകൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള അരിമ്പാറയും പാലുണ്ണിയും പൊട്ടിക്കുകയോ മറ്റോ ചെയ്യുകയാണെങ്കിൽ.
അതിൽ നിന്ന് ബ്ലീഡിങ് ഉണ്ടാവുകയും അത് മറ്റു സ്ഥലങ്ങളിൽ സ്പർശിക്കുമ്പോൾ അവിടെയും ഇത്തരത്തിൽ അരിമ്പാറയും പാലുണ്ണിയും ഉണ്ടാകാനുള്ള സാധ്യതകൾ കൂടുകയും ചെയ്യുന്നു. അതിനാൽ തന്നെ അരിമ്പാറകൾ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അത്തരത്തിൽ വീടുകളിൽ വെച്ചുകൊണ്ട് തന്നെ അരിമ്പാറകളെ രണ്ടു ദിവസത്തിനകം ഇല്ലായ്മ ചെയ്യാനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.