ഇന്ന് മുപ്പതുകൾക്ക് ശേഷം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് എല്ലുകളുടെ ബലക്കുറവ്. പണ്ടുകാലത്ത് പ്രായമായവർ നേരിട്ടിരുന്ന ഈ പ്രശ്നം ഇന്ന് ചെറുപ്പക്കാരും നേരിടുകയാണ്. എല്ലുകളുടെ ബലം പൂർണ്ണമായും ഉണ്ടാവുന്നത് നമ്മുടെ വളർച്ചയുടെ കാലഘട്ടത്തിലാണ്. അതിനാൽ തന്നെ ആ കാലഘട്ടത്തിൽ നമ്മുടെ എല്ലുകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും നാം ഓരോരുത്തരും ചെയ്യേണ്ടതാണ്. എന്നാൽ ഇന്നത്തെ കാലത്ത് അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനോ.
അതിനനുസരിച്ച് പ്രവർത്തിക്കാനോ ആർക്കും നേരമില്ല. അതിനാൽ തന്നെ പ്രായാധിക്യത്തിൽ കണ്ടു വരേണ്ട പല രോഗങ്ങളും ഇന്ന് ചെറുപ്പക്കാരിൽ കാണുന്നു. അത്തരത്തിൽ എല്ലുകളുടെ ബലക്കുറവ് മൂലം ശാരീരിക വേദനകൾ ഉടലെടുക്കുന്നു. ശാരീരിക വേദനകൾ വഴി ജീവിതം ആസ്വദിച്ച് മുന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥ വരെ ഓരോരുത്തരിലും കാണാറുണ്ട്. കൂടാതെ പെട്ടെന്ന് ഉണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും എല്ലുകൾ പൊട്ടുന്നതിനും മറ്റും കാരണമാകാറുണ്ട്.
ഇത്തരം സാഹചര്യങ്ങളെ മറികടക്കുന്നതിന് വേണ്ടി നാം ഏവരും കാൽസ്യം വൈറ്റമിൻ ഡി എന്നിവ വർദ്ധിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അനിവാര്യമായിട്ടുള്ള ഒരു കാര്യമാണ്. അതിനാൽ തന്നെ ശാരീരിക പരമായിട്ടുള്ള ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ കാൽസ്യങ്ങളുടെ ഗുളികകൾ വാങ്ങിച്ചു കഴിക്കുകയാണ് നാം ചെയ്യാറുള്ളത്.
എന്നാൽ ഇവ വർധിപ്പിച്ചുകൊണ്ട് മാത്രം ഇത്തരത്തിലുള്ള എല്ലുകളുടെ ബലക്കുറവ് നമുക്ക് തടയാൻ ആകുകയില്ല. കൂടാതെ അമിതമായി കാൽസ്യം ഗുളികകൾ ശരീരത്തിൽ എത്തുകയാണെങ്കിൽ അത് കിഡ്നി സ്റ്റോണിനും പിത്താശയ സ്റ്റോണിനും എല്ലാം ഇടയാക്കുന്നു. അതിന് വേണ്ട മറ്റു ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കോളാജിൻ. ഈ കോളാജിൻ നമുക്ക് ഏറ്റവും അധികം ലഭിക്കുന്നത് സിട്രസ് ഫ്രൂട്ട്സുകളിൽ നിന്നാണ്. തുടർന്ന് വീഡിയോ കാണുക.