നാം ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കമുന്തിരി. ഡ്രൈ ഫ്രൂട്ട് ഇനത്തിൽപെട്ട ഏറ്റവും ആരോഗ്യപ്രദമായതും ഊർജ്ജം നൽകുന്നതും ആയിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി. ഇത് പ്രധാനമായും മഞ്ഞ കറുപ്പ് എന്നീ നിറങ്ങളിലാണ് കാണുന്നത്. ഇത് ദിവസവും കഴിക്കുന്നത് വഴി ഒട്ടനവധി ആരോഗ്യ നേട്ടങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ഇതിൽ കലോറി ധാരാളമായി തന്നെ അടങ്ങിയതിനാൽ എക്സസൈസുകളും മറ്റും ചെയ്തതിനാൽ നഷ്ടമായിട്ടുള്ള ഊർജ്ജത്തെ വീണ്ടെടുക്കാൻ ഇത് സഹായിക്കും.
ഉണക്കമുന്തിരി വെറുതെ കഴിക്കുന്നതിനേക്കാളും ഇരട്ടി ഗുണം അത് കുതിർത്ത് പിഴിഞ്ഞ ആ വെള്ളം കുടിക്കുന്നതാണ്. ഇത് കുട്ടികളിലെ മലബന്ധത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ സഹായകരമായിട്ടുള്ള ഒന്നാണ്. നാരുകളാൽ സമ്പുഷ്ടമായതിനാലാണ് ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളോടൊപ്പം തന്നെ മലബന്ധത്തെയും ഇല്ലാതാക്കുന്നത്. കൂടാതെ പല മാർഗങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്തിയിട്ടുള്ള എല്ലാം ടോക്സിനുകളെ പുറന്തള്ളാനും ഇത് സഹായകരമാണ്.
കൂടാതെ അയേൺ കണ്ടെന്റ് ഉള്ളതിനാൽ രക്തത്തെ വർധിപ്പിക്കാനും രക്തത്തെ ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു. അതോടൊപ്പം തന്നെ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന് ഉല്പാദിപ്പിക്കാനും ഇത് സഹായിക്കമാണ്. കൂടാതെ പ്രമേഹത്തെയും രക്ത സമർദ്ദത്തെയും കുറയ്ക്കാൻ ഇത് ഉപകാരപ്രദം കൂടിയാണ്. അതിനാൽ തന്നെ ഹൃദയാരോഗ്യവും കരളിന്റെ ആരോഗ്യവും ഒരുപോലെതന്നെ ഇത് മെച്ചപ്പെടുത്തുന്നു.
ഇതിൽ അടങ്ങിയിട്ടുള്ള മറ്റു ഗുണങ്ങളാൽ പല്ലുകളുടെയും മോണകളുടെയും ആരോഗ്യം ഉറപ്പുവരുത്തുകയും പല്ലുകളിൽ ഉണ്ടാകുന്ന പല രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾ നേത്രരോഗങ്ങളിൽ നിന്ന് നേത്രങ്ങളെ സംരക്ഷിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഇതിനെ കഴിവുള്ളതിനാൽ ഓർമ്മക്കുറവ് അകറ്റാനും ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ഇത് ഉപകാരപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.