നമ്മുടെ ജീവിതത്തിൽ നമുക്ക് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് വെള്ളം. ഭക്ഷണത്തെ പോലെ തന്നെ നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് വെള്ളം. നമ്മുടെ ജീവൻ നിലനിൽക്കണമെങ്കിൽ വെള്ളം കൂടിയേ തീരൂ. അതിനാൽ തന്നെ നാം ദിവസവും മൂന്നര 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. അല്ലാത്തപക്ഷം നമ്മുടെ ശരീരത്തിൽ നിർജലീകരണം ഉണ്ടാവുകയും അത് മറ്റു പല രോഗങ്ങളിലേക്ക് വഴി വയ്ക്കുകയും ചെയ്യുന്നു. എന്നാൽ വെള്ളമെന്നു പറയുമ്പോൾ ഇന്ന് മദ്യവും.
സോഫ്റ്റ് ഡ്രിങ്ക്സുകളും ചായയും എല്ലാം അതിൽ ഉൾപ്പെടുത്തുന്നവരാണ് നമ്മൾ. എന്നാൽ ഇത് ഒരു പ്രായോഗികമായിട്ടുള്ള ഒരു കാര്യമല്ല. അമിതമായി മദ്യപാനം നടത്തുന്നവരാണ് എങ്കിൽ അവരുടെ ഉള്ളിൽ ജലാംശം എന്നതിലുപരി വിഷാംശങ്ങളും കെമിക്കലുകളുമാണ് ചെല്ലുന്നത്. അതിനാൽ തന്നെ ഇത് പ്രതികൂലമായാണ് അവരുടെ ഓരോരുത്തരുടേയും ജീവിതത്തെ ബാധിക്കുന്നത്.
ഇതുവഴി രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളും കരൾ സംബന്ധമായിട്ടുള്ള പ്രശ്നങ്ങളും മറ്റു പ്രശ്നങ്ങളും ഉണ്ടാകുന്നു. അതുപോലെതന്നെയാണ് സോഫ്റ്റ് ഡ്രിങ്ക്സുകളുടെ കാര്യവും. ഇതിലും ധാരാളമായി തന്നെ മധുരവും വിഷാംശങ്ങളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അടിക്കടി ഇവ ഉപയോഗിക്കുന്നത് നമ്മുടെ ജീവിതത്തിൽ രോഗങ്ങൾ വിളിച്ചുവരുത്തുന്നതിന് തുല്യമാകുന്നു. ഇന്ന് ഒട്ടുമിക്ക ആളുകളും രാവിലെ.
എണീക്കുമ്പോൾ ഊർജ ലഭിക്കുന്നതിനുവേണ്ടി കുടിക്കുന്ന ഒന്നാണ് കാപ്പി. കാപ്പി കുടിക്കുന്നത് വഴി ഊർജ്ജവും മറ്റുo നമ്മുടെ ശരീരത്തിലെ ലഭിക്കുന്നുണ്ടെങ്കിലും ഇത് അമിതമായി ഉപയോഗിക്കുന്നത് ദോഷകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള കഫെയിൻ നമ്മുടെ ശരീരത്തിൽ അധികമായി എത്തുന്നത് വഴി ഓർമ്മക്കുറവ് വിഷാദം എന്നിങ്ങനെയുള്ള ഒട്ടനവധി രോഗങ്ങൾ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.