Ulcer symptoms and treatment : രോഗങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ അധികമായി കാണുന്ന ഒരു രോഗമാണ് അൾസർ. ആമാശയെ വ്യവസ്ഥയെ ബാധിക്കുന്ന അൾസർ ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും പ്രായഭേദം ഇല്ലാതെ തന്നെ കാണുന്നു. ഇത്തരം അൾസറിനെ പെപ്റ്റിക് അൾസർ എന്നാണ് പറയുന്നത്. ചെറുകുടലിന്റെ ഭിത്തിയിൽ ഉണ്ടാകുന്ന ചെറിയ പുണ്ണുകളാണ് ഇത്. ദഹനസംബന്ധം ആയിട്ടുള്ള പല പ്രശ്നങ്ങളും കൊണ്ടാണ് ഇത്തരത്തിൽ അൾസർ ഉണ്ടാകുന്നത്. ആഹാരവ്യവസ്ഥയിലെ ഏതൊരു ഭാഗത്തും.
ഇത്തരത്തിൽ അൾസറുകൾ രൂപപ്പെടാം. അന്നനാളം ആമാശയം ചെറുകുടൽ വൻകുടൽ എന്നിങ്ങനെയുള്ള ഏത് അവയവങ്ങളിൽ വേണമെങ്കിലും ഇത് ബാധിക്കുന്നതാണ്. നാം കഴിക്കുന്ന വെള്ളത്തിലൂടെ ശരീരത്തിലൂടെ കയറിച്ചെല്ലുന്ന അണുക്കൾ മൂലവും ഇത്തരത്തിൽ അൾസറുകൾ ഉണ്ടാകാം. അതുപോലെതന്നെ ഇത്തരം അൾസറുകളുടെ മറ്റൊരു കാരണം എന്ന് പറയുന്നത് കഴിക്കുന്ന മരുന്നുകൾ തന്നെയാണ്. അമിതമായി എടുക്കുന്ന വേദനസംഹാരികൾ സന്ധിവാതം.
ആമവാതം എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് എടുക്കുന്ന മരുന്നുകളുടെ അനന്തരഫലമായും ഇത്തരത്തിൽ അൾസറുകൾ ഓരോ വ്യക്തികളിലും രൂപപ്പെടുന്നു. ഹൃദ്രോഹികൾ ഉപയോഗിക്കുന്ന ബ്ലഡ് കട്ട പിടിക്കാൻ തിരിക്കാൻ കഴിക്കുന്ന മരുന്നുകളുടെ ഉപയോഗം വഴിയും ഇത്തരത്തിൽ അൾസറുകൾ രൂപപ്പെടാം. അതോടൊപ്പം തന്നെ പുകവലി മദ്യപാനം മയക്കുമരുന്നുകളുടെ ഉപയോഗം.
എന്നിവയെല്ലാം അൾസറുകളുടെ മറ്റൊരു കാരണമാണ്. ഇത്തരത്തിലുള്ള അൾസറുകൾ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഓരോരുത്തരും ശരീരത്തിൽ പ്രകടമാക്കുന്നത്. ഇത് പ്രധാനമായും വയറു വേദന ആയിട്ട് തന്നെയാണ് കാണിക്കാറുള്ളത്. വയറിനെ മുകൾഭാഗത്ത് ഉണ്ടാകുന്ന വേദനയാണ് ഇത്. ഇത്തരത്തിലുള്ള വയറുവേദനകൾ പ്രധാനമായും ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടാകുന്നു. ഇത്തരത്തിലുള്ള വേദനകൾ കാണിക്കാതെ തന്നെ പലരും അൾസറുകൾ ഇന്ന് രൂപപ്പെടുന്നുണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam