മുഖകാന്തി വർധിപ്പിക്കുന്നതിനു നാം ഓരോരുത്തരും വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നവരാണ്. ഇതിൽ സ്ത്രീകൾ കൂടുതലായും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നു. പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങളും മുഖകാന്തി വർധിക്കുന്നതിന് പ്രതികൂലമായി ബാധിക്കാറുണ്ട്. അത്തരത്തിൽ സ്ത്രീകൾ ഏറ്റവും അധികം നേരിടുന്ന ഒരു ചർമ്മസംരക്ഷണ പ്രശ്നമാണ് അമിതമായിട്ടുള്ള രോമവളർച്ച. ചില സ്ത്രീകളിൽ മുഖത്തും കൈയിലും കാലിലും ധാരാളമായി തന്നെ രോമ വളർച്ച കാണാനാകും.
ഇത് അവരിലെ ഒരു ആരോഗ്യപ്രശ്നമായി തന്നെ മാറുന്നു. മുഖത്ത് പുരുഷന്മാരുടെതുപോലെ താടിയുടെ ഭാഗത്തും മീശയുടെ ഭാഗത്തും ഇത്തരത്തിൽ മുടി വളരുന്നത് അവരിലെ കോൺഫിഡൻസ് ലെവൽ തന്നെ ഇല്ലാതാവുന്നതിനെ കാരണമാകുന്നു. ചിലവർക്ക് ഇത്തരം പ്രശ്നങ്ങൾ പിസിഒഡി എന്ന അവസ്ഥ മൂലം കാണാറുണ്ട്. ഈയൊരു അവസ്ഥയിൽ പുരുഷ ഹോർമോണുകൾ സ്ത്രീശരീരത്തിൽ അധികമായി കാണുന്നു എന്നുള്ളതിനാലാണ് ഇത്തരത്തിൽ അമിതരോമ വളർച്ച കാണപ്പെടുന്നത്.
ഇവയ്ക്ക് പുറമേ പല കാരണങ്ങളാൽ ഇവ ഉണ്ടാകുന്നു. ഇത്തരത്തിൽ ഉള്ള അധിക രോമ വളർച്ചയെ മറികടക്കാൻ സഹായകരമായിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഈ റെമഡിയിലെ പ്രധാന താരം എന്ന് പറയുന്നത് മഞ്ഞളാണ്. മഞ്ഞൾ മുഖകാന്തി വർധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു മാർഗമാണ്. മഞ്ഞൾ വെറുതെ മുഖത്തു പുരട്ടുന്നത് വഴി മുഖകാന്തി വർദ്ധിപ്പിക്കുകയും.
മുഖത്തെ കറുത്ത പാടുകളും മറ്റും നീങ്ങുകയും അതോടൊപ്പം തന്നെ അധിക രോമവളർച്ച തടയാൻ സഹായകമാവുകയും ചെയ്യുന്നു. ഇതിനായി മഞ്ഞളിനോടൊപ്പം ഉപ്പും കാപ്പിപ്പൊടിയും കഞ്ഞിവെള്ളവും ആണ് ചേർക്കുന്നത്. ഇവയെല്ലാം നമ്മുടെ വീടുകളിൽ സുലഭമായവ ആയതിനാൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുവാനും അപ്ലൈ ചെയ്യാനും സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.