ഇന്നത്തെ കാലത്തെ ജീവിതശൈലി രോഗങ്ങളെ മറി കടക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഫ്ലാക്സ് സീഡ്സ്. മുതലയോട് സാദൃശ്യമുള്ള ഇതിനെ ചണവിത്ത് എന്നാണ് പറയുന്നത്. ഇതിൽ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ധാരാളമായി തന്നെ കാണാം. അതോടൊപ്പം തന്നെ ഒമേഗ ത്രീ ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് ഇത്. ചെറു മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ളതിനേക്കാൽ അധികമായിത്തന്നെ.
ഇതിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെ സഹായകരമാണ്. ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെയും പ്രമേഹത്തെയും പൂർണമായി ഇല്ലാതാക്കാൻ സഹായകരമാണ്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും അതോടൊപ്പം അമിതമായിട്ടുള്ള കൊഴുപ്പിനെയും പ്രമേഹത്തെയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.
കൂടാതെ ബിപി നോർമലാക്കാനും ഇത് സഹായകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള മറ്റു ഘടകങ്ങൾ ക്യാൻസർ പോലുള്ള രോഗങ്ങളെ പിടിച്ചുനിർത്താൻ സഹായകരമാണ്. കൂടാതെ സ്ത്രീകൾക്ക് ആവശ്യമായിട്ടുള്ള ഈസ്ട്രജൻ ഹോർമോൺ നാച്ചുറലായി തന്നെ ഇതിൽ നിന്ന് ലഭിക്കുന്നു. അതിനാൽ തന്നെ സ്ത്രീകളിലെ ആർത്തവ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ പരിഹരിക്കാൻ ഇത് സഹായകരമാകുന്നു. അതോടൊപ്പം തന്നെ നമ്മുടെ ആരോഗ്യത്തിന് എന്നും ഗുണം ചെയ്യുന്ന ഫൈബറുകളാൽ സമ്പുഷ്ടമാണ് ഇത്.
അതിനാൽ തന്നെ ദഹനസംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ ദഹനം ശരിയായ രീതിയിൽ നടക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മലബന്ധത്തെ പൂർണ്ണമായി ഇല്ലാതാക്കാനും ഇത് സഹായകരമാണ്. അതോടൊപ്പം തന്നെ സ്ഥിരമായി ഫ്ലാക്സ് സീഡ് ഉപയോഗിക്കുന്നവർക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങൾ കുറഞ്ഞുവരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തുടർന്ന് വീഡിയോ കാണുക.