ഇന്നത്തെ ലോകത്ത് ഒരു പ്രശ്നമായി കഴിഞ്ഞിരിക്കുന്ന ഒന്നാണ് വന്ധ്യത. നമ്മുടെ ചുറ്റുപാടും ഇന്ന് ഇത് അധികമായി തന്നെ കാണാൻ കഴിയും. ഒരു കുഞ്ഞിനെ ജന്മം നൽകാൻ കഴിയാത്ത അവസ്ഥയെയാണ് വന്ധ്യത എന്ന് പറയുന്നത്. വന്ധ്യത എന്ന് പറഞ്ഞത് സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരിലും കണ്ടു വരുന്ന ഒന്നാണ്. അതിനാൽ തന്നെ സ്ത്രീ വന്ധ്യത എന്നും പുരുഷ വന്ധ്യത എന്നും നമുക്ക് രണ്ടായി തരം തിരിക്കാം.
സ്ത്രീകൾക്ക് ഗർഭാശയ സംബന്ധമായുള്ള ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരത്തിൽ വന്ധ്യത അവരിൽ കാണാം. അതോടൊപ്പം തന്നെ അവരുടെ അണ്ഡത്തിനും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇത്തരത്തിൽ കുട്ടികൾ ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളാണ് സ്ത്രീ വന്ധ്യതയ്ക്ക് പിന്നിലുള്ളത്. എന്നാൽ പുരുഷ വന്ധ്യത അവരുടെ ബീജത്തിന്റെ പ്രശ്നം കൊണ്ടോ ബീജത്തിന്റെ കുറവുകൊണ്ടോ ഹോർമോണുകളുടെ അഭാവം കൊണ്ടോ എന്നിങ്ങനെ ഒട്ടനവധി കാരണത്താൽ ഉണ്ടാകുന്നു.
സ്ത്രീ വന്ധ്യതയ്ക്ക് സ്ത്രീകൾ എടുക്കുന്നത് പോലെ തന്നെ പുരുഷ വന്ധ്യതയ്ക്കും ട്രീറ്റ്മെന്റുകൾ ഇന്ന് അവൈലബിൾ ആണ്. എന്നാൽ പുരുഷന്മാർ ഇതിനെ ചികിത്സിച്ചു മാറ്റാൻ മടി കാണിക്കുന്നവരാണ്. എന്നാൽ ഇത്തരത്തിൽ ചികിത്സിച്ച് മാറ്റുകയാണെങ്കിൽ ഈ ഒരു പ്രശ്നം പൂർണമായിത്തന്നെ നമ്മുടെ സമൂഹത്തിൽനിന്ന് ഇല്ലാതായിത്തീരും.
ചില പുരുഷന്മാരെ ജീവിതരീതിയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ബീജത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി കാണാം. ഇത് പുരുഷവന്ധ്യതയിലേക്കാണ് നയിക്കുന്നത്. ഇതിനെ പ്രധാന കാരണം എന്ന് പറയുന്നത് പുരുഷന്മാരിലെ മദ്യപാനമാണ്. അതുപോലെതന്നെ പുകവലിയും ഇതിനെ ദോഷകരമായി ഭവിക്കുന്ന കാരണമാണ്. അതുവഴി ബീജത്തിന്റെ പ്രത്യുൽപാദനം കുറയുകയും വന്ധ്യത ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.