നമ്മുടെ ശരീരത്തിൽ എന്നും ഒരു വില്ലനായി മാറിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ബ്ലഡ് പ്രഷർ. ഇത്തരത്തിൽ അമിതമായി ബ്ലഡ് പ്രഷർ ഉള്ളവർ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിസ്സാരമായ പ്രശ്നമായാണ് നാം ഓരോരുത്തരും കാണുന്നത്. എന്നാൽ ഇത് നിസ്സാരക്കാരനാണെങ്കിലും ഇത് പതിയെ നമ്മുടെ ജീവൻ നഷ്ടപ്പെടുന്നതിനെ കാരണമാകാറുണ്ട്. നമ്മുടെ ജീവിത രീതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നത്.
ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ ബ്ലഡ് പ്രഷർ കൂടുതലായി കാണാം. ഒട്ടുമിക്ക ആളുകളും ഇതിനെ മറികടക്കുന്നതിന് മരുന്നുകൾ എടുക്കാറുണ്ട്. മരുന്നുകൾ എടുത്തുകൊണ്ട് മാത്രം ഇത്തരത്തിൽ ഉള്ള അവസ്ഥകൾക്ക് മാറ്റം ഉണ്ടാകാറില്ല. മരുന്നുകൾക്കൊപ്പം തന്നെ ജീവിതരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമേ ഇതിനെ പൂർണമായി നമുക്ക് ഇല്ലാതാക്കാനും കൺട്രോളിൽ ആക്കാനും സാധിക്കുകയുള്ളൂ.
സാങ്കേതികവിദ്യ പുരോഗമിച്ചതിന്റെ ഭാഗമായി നമുക്ക് നമ്മുടെ വീടുകളിൽ ഇരുന്നു കൊണ്ട് തന്നെ മെഷീന് ഉപയോഗിച്ച് ഇത് അളക്കാവുന്നതാണ്. എന്നാൽ ഇത് എപ്പോഴും ശരിയാകണമെന്നില്ല. അതിനാൽ തന്നെ ബ്ലഡ് പ്രഷർ കൺട്രോളിൽ ആകാത്ത ഒരു വ്യക്തി മാസത്തിൽ ഒരിക്കലെങ്കിലും തീർച്ചയായും ഇത് ഡോക്ടറുടെ അടുത്ത് പോയി ചെക്ക് ചെയ്യേണ്ടതാണ്. ചെക്ക് ചെയ്ത് മരുന്നുകൾ മാറ്റുകയാണെങ്കിൽ ആ മരുന്ന് നമ്മുടെ ശരീരത്തിന്.
അനുയോജ്യമാണോ എന്ന് നാം ബ്ലഡ് പ്രഷർ ടെസ്റ്റ് ചെയ്ത് മനസ്സിലാക്കേണ്ടതാണ്. മരുന്നുകൾ മാറ്റിയിട്ടും ബ്ലഡ് പ്രഷർ കുറയുന്നില്ലെങ്കിൽ നാം വൈദ്യ സഹായം തേടേണ്ടതാണ്. അല്ലാത്തപക്ഷം സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് പോലുള്ള രോഗാവസ്ഥകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ എപ്പോഴും ബ്ലഡ് പ്രഷർ കൺട്രോളിൽ ആക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.