ഓരോരുത്തരെയും എന്നും ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. ചിലവർക്ക് ഇത് അടിക്കടിയായും മറ്റു ചിലവർക്ക് വല്ലപ്പോഴും ഇതുണ്ടാകാറുണ്ട്. കഴിക്കുന്ന ഭക്ഷണങ്ങൾ ഉണ്ടാകുന്ന ചില പിഴവുകളാണ് ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതിന് കാരണമാകുന്നത്. ശരിയായ രീതിയിലുള്ള ആഹാരം ഇല്ലാത്തതും കൊഴുപ്പുകൾ അധികമായി ആഹാരങ്ങൾ കഴിക്കുന്നതും വയറിനെ പിടിക്കാത്തതായ ആഹാരങ്ങൾ കഴിക്കുന്നതും മൂലം ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നു.
അതുപോലെതന്നെ ആഹാരം ശരിയായ രീതിയിൽ ചവച്ചരച്ച് കഴിക്കാത്തത് വഴിയും ഗ്യാസ്ട്രബിൾ ഉണ്ടാക്കാറുണ്ട്. ഉത്തരം കാര്യങ്ങളിലൂടെ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാത്തത് ഒരു ലക്ഷണമാണ് ഗ്യാസ്ട്രബിൾ. അതിനാൽ തന്നെ ദഹനപ്രക്രിയയ്ക്ക് അനുയോജ്യമായ ഭക്ഷണപദാർത്ഥങ്ങളാണ് നാം ഓരോരുത്തരും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.
ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ ചില സമയത്ത് വയറിന് അകത്തു രൂപപ്പെടുന്ന മറ്റു രോഗങ്ങളുടെ ലക്ഷണമായും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ നാം പൊതുവേ അന്റാസിഡ് ഗുളികകളെയാണ് ആശ്രയിക്കാനുള്ളത്.എന്നാൽ ഇത് തീർത്തും തെറ്റായ ഒരു മാർഗ്ഗമാണ്. ഇതുവഴി ഉണ്ടാകുന്ന ദോഷങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് എന്നും ഹോം റെമഡികളാണ് നല്ലത്. അത്തരത്തിൽ ഗ്യാസ്ട്രബിളും അതുമൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾക്കും.
ഉപയോഗിക്കാവുന്ന ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ നാം പൊതുവേ ജീരകം തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാണ്. എന്നാൽ ഈ വെള്ളത്തിൽ അല്പം ഇഞ്ചിയും കൂടി ഇട്ടു കഴിഞ്ഞാൽ ഇതിന്റെ ഗുണം ഇരട്ടിക്കും. ഇഞ്ചിയ്ക്കും ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളെ തടയുന്നതിനുള്ള കഴിവുണ്ട്. അതിനാൽ തന്നെ അല്പം വെള്ളത്തിൽ ജീരകവും ഇഞ്ചി ചതച്ചതും കൂട്ടിച്ചേർത്ത് നല്ലവണ്ണം തിളപ്പിച്ച വറ്റിച്ച് കുടിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.