ഇന്ന് സ്ത്രീകളെ ഏറ്റവും അധികം ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് പിസി ഓടി. ഇത് തീർത്തും ഒരു ജീവിതശൈലി രോഗാവസ്ഥയാണ്. ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് ഈ ഒരു രോഗാവസ്ഥ ഉടലെടുക്കുന്നതിന് കാരണമായി കൊണ്ടിരിക്കുന്നത്. പണ്ടുകാലത്ത് നാം പൊതുവേ കായിക അധ്വാനമുള്ള ജോലികൾ ചെയ്യുന്നവരായിരുന്നു. എന്നാൽ അതിന് അപേക്ഷിച്ച ഇന്ന് കൂടുതൽ ആളുകളും വൈറ്റ് കോളർ ടൈപ്പ് ജോലികൾ ആണ് ചെയ്യുന്നത്.
അതിനാൽ തന്നെ കായികമായ ഒരു അധ്വാനം അവർക്കില്ല. അതുപോലെ ഇന്ന് മെഷീനുകളുടെ കാലഘട്ടം കൂടിയാണ്. എല്ലാ ജോലികളും മെഷീനുകളാണ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ഒരുതരത്തിലുള്ള കായിക അധ്വാനവും ഒരാൾക്കും ഇന്നില്ല. ഇതിനും പുറമേ ഫാസ്റ്റ് ഫുഡുകളുടെ കടന്നു കയറ്റവും. ഇതെല്ലാം ആണ് സ്ത്രീകളിൽ ഇത്തരത്തിലുള്ള പിസിഒഡിക്ക് കാരണമായി കൊണ്ടിരിക്കുന്നത്. സ്ത്രീ ശരീരത്തിൽ പുരുഷ ഹോർമോണുകളുടെ ആധിപത്യമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം.
പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ സ്ത്രീകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഇത്. ഈയൊരു അവസ്ഥ ഓരോ സ്ത്രീകൾ വ്യത്യസ്തമായ ലക്ഷണങ്ങളാണ് പുറപ്പെടുകാറുള്ളത്. ഇതിൽ കൂടുതലായി കണ്ടുവരുന്നത് ശരീരഭാരം കൂടുക എന്നുള്ളതാണ്. അതോടൊപ്പം തന്നെ ആർത്തവത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിറകളും മുഖക്കുരുകളും മുടികൊഴിച്ചിലും.
ഇതിന്റെ ഭാഗമായി ഓരോ സ്ത്രീകളിലും കണ്ടു വരുന്നതാണ്. ഇതിനു പുറമേ പുരുഷന്മാരുടെ പോലെ സ്ത്രീകളുടെ മുഖത്തും താടിയുടെ ഭാഗത്തും നെഞ്ചിന്റെ ഭാഗത്തും അധികമായി രോമവളർച്ചയും കാണുന്നു. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഇതിനെ തിരിച്ചറിഞ്ഞ് ചികിത്സ തേടരുത് അനിവാര്യമാണ്. ഇതിന്റെ പ്രധാന ചികിത്സ എന്ന് പറയുന്നത് ശരീരഭാരം കുറയ്ക്കുക എന്നതും നല്ല വ്യായാമ ശീലം ശീലിക്കുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.