Aloe vera hair dye : കറ്റാർ വാഴയും പനി കൂർക്കയും ഏറ്റവും അധികം നാം ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ഗുണങ്ങൾ നമുക്ക് ഊഹിക്കാൻ പറ്റാവുന്നതിലും അപ്പുറമാണ്. ഒട്ടനവധി നേട്ടങ്ങൾ ആണ് ഇത് ഉപയോഗിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. മുഖസൗന്ദര്യത്തിന് ആയാലും മുടിയുടെ സംരക്ഷണ ആയാലും ആരോഗ്യപരമായാലും ഇത് വലിയ നേട്ടങ്ങളാണ് നമുക്ക് ഉണ്ടാക്കുന്നത്. മുഖത്ത് ഏറ്റവും അനുയോജ്യമായ ഒന്ന് തന്നെയാണ് ഇത്.
മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ മുഖക്കുരു മുഖത്തെ ചുളിവുകൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാർഗമാണ് ഇത്. അതുപോലെതന്നെ നല്ലൊരു മോയ്സ്ചറൈസർ ആയും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഇത് വളരെ ഫലവത്തായ ഒന്നാണ് ഇത്. ഇന്ന് ഏറ്റവും അധികം ആളുകൾ കറ്റാർവാഴ ഉപയോഗിക്കുന്നത് മുടി സംരക്ഷണത്തിന് വേണ്ടിയാണ്.
ഇത് മുടികൾ നേരിടുന്ന ഓരോ പ്രശ്നത്തിനും ഉത്തമ പരിഹാരമാർഗം തന്നെയാണ്. മുടികൊഴിച്ചിൽ മുടിയിഴകൾ പൊട്ടി പോകൽ താരൻ അകാലനര എന്നിവയ്ക്ക് ഇത് ഉപകാരപ്രദമാണ്. അത്തരത്തിൽ അകാല നരയെ മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ഹെയർ ഡൈ ആണ് ഇതിൽ കാണിക്കുന്നത്. ഇതിലെ പ്രധാന കണ്ടന്റാണ് അലോവേര വേപ്പില പനിക്കൂർക്ക.
കറ്റാർവാഴയെ പോലെ തന്നെ നമ്മുടെ മുടിയുടെ സംരക്ഷണം ഏറ്റവും അനുയോജ്യമായവയാണ് വേപ്പിലയും പനിക്കൂർക്കയും. അതിനാൽ തന്നെ ഇവയുടെ ഉപയോഗം നമ്മുടെ മുടികൾ നേരിടുന്ന മറ്റു പ്രശ്നങ്ങൾക്കും ഗുണകരമാണ്. ഈ ഡൈ ഉണ്ടാക്കുന്നതിന് ഇവ മൂന്നും നല്ലവണ്ണം വൃത്തിയാക്കി അരച്ച് അതിലേക്ക് നെല്ലിക്കാപ്പൊടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇതുവഴി നര വന്നാല് എല്ലാം മുടി ഇഴകളും കറുത്തതാകുന്നു. ഇന്ന് അകാലനര നേരിടുന്ന ചെറുപ്പക്കാർക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Vichus Vlogs