Health tips for seniors : നാം ഏവർക്കും സുപരിചിതമായ ഒന്നാണ് ഇഞ്ചി. നമ്മുടെ ഒട്ടുമിക്ക എല്ലാ കറികളിലും ഒരു പ്രധാന പദാർത്ഥമാണ് ഇത്. എന്നാൽ കറികളിൽ ഉപയോഗിക്കുക എന്നതിനുമപ്പുറം ഒത്തിരി ഔഷധഗുണങ്ങൾ ഇതിനുണ്ട്. നമ്മുടെ ശാരീരിക പ്രവർത്തകരെ നിയന്ത്രിക്കുന്നതിന് ഇത് വളരെ സഹായകരമാണ്. ഇതിൽ ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ്. ഇത് നമ്മുടെ ശരീരത്തിലെ ആവശ്യമായ നല്ലൊരു ആന്റിഓക്സൈഡ് ആണ്. നമ്മുടെ ശാരീരിക പ്രവർത്തനത്തിന് ആവശ്യമായ രോഗപ്രതിരോധ ശേഷിയുടെ ഒരു കലവറ കൂടിയാണ് ഇഞ്ചി.
ഇഞ്ചിക്ക് അല്പം എരിവുള്ള ഒരു ടേസ്റ്റ് ആണ് ഉള്ളത്. അതിനാൽ തന്നെ പൊതുവേ കറികളിൽ ഉപയോഗിക്കുന്നെങ്കിലും നാം ആരും ഇത് പൂർണമായി കഴിക്കാറില്ല. എന്നാൽ നമ്മളെ ശരീരത്തിലേക്ക് കടന്നുകൂടുന്ന എല്ലാ രോഗങ്ങളെയും ശമിപ്പിക്കാൻ കഴിവുള്ളതിനാൽ തന്നെ ഇതിന്റെ ഉപയോഗം ശരീരത്തിന് വളരെ അത്യാവിശം തന്നെയാണ്. പ്രധാനമായി ഉപയോഗിക്കുന്നത് നെഞ്ചരിച്ചിൽ ഉണ്ടാകുമ്പോൾ ആണ്.
നെഞ്ചരിച്ചൽ ഗ്യാസ്ട്രബിൾ പുളിച്ചു തികട്ടൽ വയറുവേദന വയറിളക്കം എന്നിങ്ങനെയുള്ള ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ഉത്തമ പരിഹാരമാണ് ഇത്. ഇതിനായി പ്രധാനമായും ഈ ഇഞ്ചി നീര് അല്പം തേനിൽ ചേർത്താണ് കുടിക്കാറുള്ളത്. എന്നാൽ ഇത് ഒരു പ്രാവശ്യം കുടിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ അവസ്ഥകളിൽ നിന്നും മോചനം ലഭിക്കുന്നതുമാണ്.
കൂടാതെ നാം തൊണ്ടവേദന കഫക്കെട്ട് പനി എന്നിവ വരുമ്പോൾ ഇഞ്ചി ഇട്ട് ചായ കുടിക്കാറുണ്ട്. ഇതുവഴിയും നമുക്ക് ഇത്തരം അസ്വസ്ഥതകൾ നീങ്ങുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ഇഞ്ചിയെ ചുക്ക് ആയാണ് കൂടുതൽ ഉപയോഗിക്കുന്നത്. കൂടാതെ ശാരീരിക വേദനകൾ ഇല്ലാതാക്കാനും ഇത് അത്യുത്തമമാണ്. അതിനായി പാലിൽ അല്പം ഇഞ്ചി ഇട്ട് തിളപ്പിച്ച് കുടിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner