ഉദ്ധാരണക്കുറവ് എന്ന രോഗ അവസ്ഥയിൽ ഇനി ആശങ്ക വേണ്ട. ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ .

സന്തോഷപ്രദമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. നമ്മുടെ ഇത്തരത്തിലുള്ള സന്തോഷകരമായ ജീവിതത്തിന് വിലങ്ങത്തടിയായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ലൈംഗിക രോഗാവസ്ഥകൾ . അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് ഉദ്ധാരണ ശേഷി കുറവ്. ചിലരിൽ പ്രായമാകുമ്പോൾ ഇത്തരത്തിൽ ഉദ്ധാരണ ശേഷി കുറവ് കാണപ്പെടാറുണ്ട്. ലൈംഗിക സമയത്ത് ലിംഗം ഉദ്ധരിക്കാത്തതാണ് ഇത്. ഇത് ഇന്ന് ചെറു പ്രായക്കാരിൽ കൂടുതലായി കണ്ടുവരുന്നു.

പ്രധാനമായും രണ്ടു തരത്തിലുള്ള കാരണം മൂലമാണ് ഇത് ഉണ്ടാവുന്നത് . ഇത് പ്രധാനമായും ആ ഭാഗത്തുള്ള രക്ത്തോട്ട കുറവ് മൂലമാണ് ഉണ്ടാവുന്നത് . ഇവ സൈക്കോളജിക്കൽ കാരണങ്ങളാലും ഫിസിക്കൽ കാരണങ്ങളാലും ഉണ്ടാകാം. അമിതമായിട്ടുള്ള ഷുഗർ ഉള്ളവരിലും ബ്ലഡ് പ്രഷർ ഉള്ളവരിലും കൊളസ്ട്രോൾ ഉള്ളവരിലും ഇത്തരത്തിൽ ലൈംഗിക ഉദ്ധാരണക്കുറവ് കാണപ്പെടുന്നു. ഇത്തരം കാരണങ്ങളാൽ ലിംഗത്തിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ കുറയുകയും അതുവഴി ഉദ്ധാരണകുറവ് ഉണ്ടാവുകയും ചെയ്യും.

ഏതെങ്കിലും തരത്തിൽ ഉണ്ടാകുന്ന ഇഞ്ചുറിയും ഇതിനൊരു കാരണമാകാറുണ്ട്. കൂടാതെ അമിതമായി മെഡിസിൻ എടുക്കുന്നവരും ഇത്തരത്തിൽ കാണപ്പെടാറുണ്ട് . അമിതഭാരമുള്ളവരിൽ മറ്റു രോഗാവസ്ഥകൾ ഉടലെടുക്കുന്നത് പോലെ തന്നെ ഉദ്ധാരണ കുറവും കണ്ടുവരാറുണ്ട്. ഇവയ്ക്കും അപ്പുറം മദ്യപാനം പുകവലി എന്നിവ ഉള്ളവരിലും ഉദ്ധാരണ ശേഷിക്കുറവ് കാണാറുണ്ട്.

ബ്ലഡ് സർക്കുലേഷന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ആയതിനാൽ ഹൃദയ സംബന്ധമായ എന്തെങ്കിലും പ്രശ്നമുള്ളവരിലും ഇത്തരത്തിൽ കാണപ്പെടാറുണ്ട്. ഡിപ്രഷൻ ആൻഡ് സൈറ്റി തുടങ്ങിയ മാനസിക പരമായ കാരണങ്ങളാലും ആളുകളിൽ ഉദ്ധാരണശേഷി കുറവ് കണ്ടു വരാറുണ്ട്. പങ്കാളിയുമായുള്ള വിയോജിപ്പും സംസാരക്കുറവും ഇതിനെ കാരണമാകാറുണ്ട്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *