Natural Hair Dye : നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ഒപ്പം തന്നെ നാം പ്രാധാന്യം കൽപ്പിക്കുന്നതാണ് നമ്മുടെ മുടിയുടെ സംരക്ഷണവും. ഇടത്തൂർന്ന കറുത്ത നിറത്തിലുള്ള മുടികൾ ആഗ്രഹിക്കാത്തതായി നമ്മിൽ ആരും തന്നെയില്ല. മുടികൊഴിച്ചിൽ താരൻ അകാലനര എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകളാണ് നമ്മുടെ മുടികൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം അവസ്ഥകൾക്ക് പാർശ്വ ഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്തമായ രീതികൾ തന്നെയാണ് എന്നും അനുയോജ്യമായിട്ടുള്ളത്. ഇത്തരം പ്രശ്നങ്ങളിൽ ഏറ്റവും അധികം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അകാല നര.
പ്രായമാകുമ്പോൾ മുടിയിഴകൾ വെളുക്കാറുള്ളത് പതിവാണ്. എന്നാൽ ഇന്ന് ചെറുപ്രായം മുതലേ മുടിയിഴകൾ നരയ്ക്കുന്നത് പതിവായിക്കൊണ്ടിരിക്കുകയാണ്. പല കാരണങ്ങളാൽ ഇത്തരത്തിൽ സംഭവിക്കാറുണ്ട് . ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു പ്രകൃതിദത്ത പരിഹാരമാർഗ്ഗമാണ് നാം ഇന്ന് ഇതിൽ കാണുന്നത്. ഇത്തരത്തിലുള്ള അകാലനരയെയും വാർദ്ധക്യത്തിൽ വരുന്ന നരയെയും ഒരുപോലെ നീക്കം ചെയ്യാൻ ഉതുക്കുന്ന ഒന്നാണ് ഇത്.
ഇതിനായി നമ്മുടെ വീടിനും പരിസരത്തും കണ്ടുവരുന്ന കഞ്ഞികൂർക്കയും ചെമ്പരത്തിയും തന്നെ ധാരാളമാണ്. കഞ്ഞിക്കൂർക്ക നമ്മുടെ ആരോഗ്യത്തിന്ഏറ്റവും പ്രാധാന്യമുള്ള ഒന്നുതന്നെയാണ്. ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിൽ നിന്നും കഫക്കെട്ട് ചുമ എന്നിവ നിക്കുന്നതിന് സഹായിക്കുന്നതാണ്. കൂടാതെ കുട്ടികളിലെ വിരശല്യത്തിനും നല്ലൊരു ഉപാധിയാണ്. അതുപോലെതന്നെ നമ്മുടെ മുടിയുടെ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. മറ്റൊന്നാണ് ചെമ്പരത്തി.
ആരോഗ്യപ്രദമായ ഒട്ടനവധി ഗുണങ്ങളാണ് ചെമ്പരത്തിയ്ക്ക് ഉള്ളത്. ചെമ്പരത്തി ഇലയും ചെമ്പരത്തി പൂവും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇവ നമ്മുടെ മുടികളുടെ വളർച്ചയ്ക്കും മുടികൊഴിച്ചിലിനും അകാല നരയ്ക്കും ഏറ്റവും ഉപകാരപ്രദമായ ഒന്നാണ്. ഇന്ന് വിപണിയിലുള്ള ഒട്ടനവധി ഹെയർ ഓയിലുകളിലെ ഒരു പ്രധാന കണ്ടെന്റ് ആണ് ചെമ്പരത്തി. തുടർന്ന് വീഡിയോ കാണുക. Video credit : Vichus Vlogs