വളരെ ശ്രേഷ്ഠമായ ഒരു സസ്യമാണ് കറ്റാർവാഴ. നമ്മുടെ നിത്യജീവിതത്തിൽ നമുക്ക് ഏവർക്കും ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു സത്യം കൂടിയാണ് ഇത്. അതോടൊപ്പം തന്നെ വാസ്തുപരമായും മുൻപന്തിയിൽ നിൽക്കുന്ന ഒരു സസ്യം കൂടിയാണ് ഇത്. ജ്യോതിഷപ്രകാരം നമ്മുടെ വീടുകളിൽ ശുഭകരമായ കാര്യങ്ങൾ കൊണ്ടുവരുന്ന ഒരു ചെടിയാണ് ഇത്. അതിനാൽ തന്നെ നാം ഓരോരുത്തരുടെ വീടുകളിൽ കറ്റാർവാഴ ഉണ്ടാക്കേണ്ടത് അനിവാര്യo തന്നെയാണ്.
കറ്റാർവാഴ വീടുകളിൽ നട്ടുവളർത്തുമ്പോൾ അത് കുടുംബങ്ങൾക്ക് ഐശ്വര്യം ഉണ്ടാകുന്നതിനെ കാരണമാകുന്നു. കറ്റാർവാഴ പ്രത്യേക ദിശയിൽ നട്ടുവളർത്തി അത് തഴച്ചു വളരുന്നതോടൊപ്പം തന്നെ ഐശ്വര്യവും തഴച്ചു വളരുന്നു എന്നാണ് വിശ്വാസം. ഇതുവഴി വീടുകളിൽ സമ്പന്ന യോഗം ഉണ്ടാക്കുന്നു . പ്രധാനമായും രണ്ടു ഭാഗങ്ങളിലാണ് ഇവ നട്ടുവളർത്തേണ്ടത്. വീടുകളിലെ ദർശന മുഖത്ത് ഇവ നട്ടു വളർത്തുന്നത് അതീവ ശുഭകരമാണ്.
വീടിന്റെ പ്രധാന വാതിലിന്റെ തൊട്ടു നേരെ അല്ലാതെ വാതിലുകൾക്ക് ഇരുവശങ്ങളിലും വാതലിനോട് നീങ്ങിയും നമുക്ക് നട്ടുവളർത്താവുന്നതാണ്. കറ്റാർവാഴ ചെടിച്ചട്ടിയിൽ നട്ടുവളർത്തുന്നത് തന്നെയായിരിക്കും ഉചിതം. ഇത്തരത്തിൽ കറ്റാർവാഴ വീടിന്റെ പ്രധാന വാതിലിനോട് ചേർന്ന് വയ്ക്കുന്നത് വഴി നാം അകത്തേക്ക് പോകുമ്പോഴും പുറത്തേക്ക് പോകുമ്പോഴും അത് ഏറ്റവും ഫലം കൊണ്ടുവരുന്ന ഇടമായി മാറും.
അതുപോലെതന്നെ വീടിന്റെ തെക്ക് കിഴക്ക് ദിശയാണ് കറ്റാർവാഴ വളർത്താൻ അനുയോജ്യമായ ദിശ . ഇത്തരത്തിൽ കറ്റാർവാഴ നട്ടുവളർത്തുന്ന വീടുകളിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാക്കുകയും അവിടെ നിന്ന് ദോഷങ്ങളും ദുരിതങ്ങളും സങ്കടങ്ങളും നീങ്ങുകയും ചെയ്യുന്നു. ഈ ചെടി വീടുകളിൽ നട്ടുവളർത്തുന്നത് വഴി അവിടെ പോസിറ്റീവ് ഊർജ്ജം നിറയുന്നതിനും നെഗറ്റീവ് ഊർജo തള്ളപ്പെടുന്നതിനും സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.