Pithashayathil kallu maran : നാമെല്ലാവരും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ആണ് കല്ലുകൾ. പ്രധാനമായും നമുക്കറിയാവുന്നത് വൃക്കയിലെ കല്ലുകളെ കുറിച്ചാണ്. അതുപോലെതന്നെ ഡെയിഞ്ചറസ് ആയ ഒരു കല്ലാണ് പിത്താശയകല്ലുകൾ. നമ്മുടെ പിത്താശയിൽ രൂപപ്പെടുന്ന കല്ലുകൾ ആണ് ഇവ. ഈ രോഗ അവസ്ഥ ഇന്ന് പലരിലും കണ്ടുവരുന്നവയാണ്. ഈ രോഗാവസ്ഥയുടെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ആഹാരരീതിയും ജീവിതരീതിയും തന്നെയാണ്.
നാം കഴിക്കുന്ന ആഹാരത്തിലെ കൊഴുപ്പിന്റെ അളവ് അമിതമാകുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇത്. പിത്താശയം എന്ന അവയവം ഉണ്ടാക്കുന്ന രസമാണ് പിത്തരസം. ഈ പിത്തരസത്തിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടി കിടന്ന് ഉണ്ടാകുന്ന കല്ലുകൾ ആണ് ഇവ. ഇത്തരം രോഗാവസ്ഥകൾ അതിന്റെ മൂർച്ച ന്യാവസ്ഥയിൽ എത്തുകയാണെങ്കിൽ പിത്തസഞ്ചി നീക്കം ചെയ്യേണ്ട അവസ്ഥ വരുന്നു.
ചില പിത്താശയ കല്ലുകൾ വേദന പ്രകടിപ്പിക്കുന്നതായിരിക്കുക ഇല്ല. എന്നാൽ ചിലത് അസഹ്യമായ വയറുവേദന സൃഷ്ടിക്കുന്ന ഒന്നാണ്. പ്രത്യേക തരത്തിലുള്ള കാരണങ്ങൾ ഇല്ലാതെ തന്നെ പെട്ടെന്ന് ഉണ്ടാകുന്ന വയറുവേദനയാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. വയറിന്റെ മുകൾഭാഗത്തായി കരളിനോട് തൊട്ടടിയിൽ ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ വേദന ഈ ഭാഗത്തായിരിക്കും ഉണ്ടാക്കുക.
വയറിന്റെ മുകൾഭാഗത്ത് നെഞ്ചിന് താഴെ വലതുവശത്ത് ആയിരിക്കും ഈ വേദന അനുഭവപ്പെടുന്നത്.തുടക്കത്തിൽ ഗ്യാസ്ട്രബിൾ ആണെന്ന് ചിന്തിക്കുന്ന തരത്തിലുള്ള വേദനയാണ് ഇത്. ഈ വേദന മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ നീണ്ടുനിൽക്കുന്നതാണ്. പിത്താശയ കല്ല് ഒന്നോ അതിൽ കൂടുതലോ ഉണ്ടാകാം. ഇത്തരം അവസ്ഥകൾ ലക്ഷണങ്ങൾ വെച്ച് തന്നെ തുടക്കത്തിൽ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ ഇതിന്റെ കാഠിന്യം കുറയ്ക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam