Heart attack and Cardiac Arrest : നാമോരോരുത്തരും ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഹൃദയസംബന്ധമായ രോഗാവസ്ഥകൾ. നമ്മുടെ ജീവൻ നിലനിർത്തുന്നതിന് നമുക്ക് ഏറ്റവും ആവശ്യമായ അവയവമാണ് ഹൃദയം.ഈ ഹൃദയം നിലയ്ക്കുന്ന അവസ്ഥയാണ് മരണം.അതിനാൽ തന്നെ ഈ അവയവം നമ്മുടെ ജീവിതത്തിൽ എന്നും ഒരു കേടുകൂടാതെ നിലകൊള്ളേണ്ടതാണ്.
എന്നാൽ ഇന്നത്തെ മാറി വരുന്ന ജീവിതസാഹചര്യങ്ങൾ നാം ഓരോരുത്തരുടെയും ഹൃദയമാണ് ആദ്യം ശോഷിക്കുന്നത്. അതിനാലാണ് ഇന്ന് ഹാർട്ടറ്റാക്കുകളും ഹാർട്ട് ബ്ലോക്കുകളും മൂലം ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണം ഉയരുന്നത്. ഇത്തരത്തിൽ നമ്മുടെ ഹൃദയത്തെ ബാധിക്കുന്ന രണ്ട് അവസ്ഥകളാണ് ഹാർട്ടറ്റാക്കും ഹൃദയസ്തംഭനവും. ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുകയും.
അത് മൂലം അവിടുത്തെ പേശികളുടെ പ്രവർത്തനം കുറയുകയും ചെയ്യുന്ന അവസ്ഥയാണ്. എന്നാൽ ഹൃദയസ്തംഭനം എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിന്റെ ഇടിപ്പ് നിലക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥയാണ് നാം മരണം എന്ന് പറയുന്നത്. ഹൃദയാഘാതം ഒരു വ്യക്തിക്ക് പല കാരണങ്ങളാൽ ഉണ്ടാകുന്നു. ഇതിൽ മാറ്റം വരുത്താൻ സാധിക്കുന്ന അപായ ഘടകങ്ങളും മാറ്റം വരുത്താൻ സാധിക്കാത്ത അപായ ഘടകങ്ങളും ഉണ്ട്.
മാറ്റം വരുത്താൻ സാധിക്കാത്ത അപായ ഘടകങ്ങളിൽ ഒന്നാണ് പ്രായം. മറ്റൊന്ന് പറയുന്നത് പുരുഷനായി ജനിക്കുന്നത്. പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് ഹൃദയാഗാധം കുറവായിരിക്കും അതിനെ കാരണം എന്ന് പറയുന്നത് സ്ത്രീകൾക്ക് ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഒരു സംരക്ഷണം ഉണ്ടാവുന്നതാണ്. പാരമ്പര്യമായി ഹൃദയാഘാതം ഉള്ളവരാണെങ്കിൽ അവരിൽ അത് വരാനുള്ള സാധ്യത കൂടുതലാണ്. മാറ്റം വരുത്താൻ സാധിക്കുന്ന അപായ ഘടകങ്ങളാണ് പ്രഷർ ഷുഗർ കൊളസ്ട്രോൾ പുകവലി എന്നിങ്ങനെ. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam