ഓരോ സെക്കന്റുകളിലും നമ്മുടെ ജീവിത രീതികൾ മാറിക്കൊണ്ടിരിക്കുകയാണ്.പണ്ടത്തെ ജീവിതരീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിതശൈലിയാണ് നാം ഇന്ന് പിന്തുടരുന്നത്. ഇതിന്റെ ഒരു അനന്തരഫലമാണ് ഇന്നത്തെ ജീവിതശൈലി രോഗങ്ങൾ. പണ്ടുകാലത്ത് 10 പേരിൽ ഒരാൾക്കാണ് ജീവിതശൈലി രോഗങ്ങൾ കണ്ടിരുന്നതെങ്കിൽ ഇന്ന് അത് പത്തിൽ എട്ടുപേർക്കും കണ്ടുവരുന്നു എന്നതാണ് സത്യാവസ്ഥ.
ഇത്തരത്തിൽ നമ്മുടെ ജീവിതരീതിയിൽ വരുന്ന മാറ്റങ്ങളും ഉണ്ടാകുന്ന ജീവിതശൈല രോഗങ്ങളാണ് ഷുഗർ പ്രഷർ കൊളസ്ട്രോൾ തൈറോയ്ഡ് പിസിഒഡി വെരിക്കോസ് വെയിൻ എന്നിങ്ങനെ. ഇവയിൽ പ്രധാനമായും ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നതാണ് ഷുഗർ. ഷുഗർ എന്ന് പറയുമ്പോൾ തന്നെ നാം എല്ലാവരും അതിനു മരുന്ന് കഴിക്കുകയാണ് പതിവ്.എന്നാൽ ആരും ഇതിന്റെ ശരിയായ കാര്യം തിരിച്ചറിയുകയോ ഫുഡിൽ കൺട്രോൾ വരുത്തുകയോ ചെയ്യാറില്ല.
ഇത്തരം ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ പിടിച്ചുനിർത്താൻ കഴിവുള്ളത് നമ്മുടെ ആഹാര രീതിക്ക് തന്നെയാണ്. നാം കഴിക്കുന്ന ആഹാരത്തിലൂടെ തന്നെയാണ് ഇത് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് അതിനാൽ തന്നെ അവ കുറച്ചു കൊണ്ട് ഇതിനെ മറികടക്കാവുന്നതാണ്. ഷുഗർ ഉള്ള ഒരു പേഷ്യന്റ് ആണ് എന്നുണ്ടെങ്കിൽ ഗുളിക കഴിക്കുന്നത് വഴി ഷുഗറിന്റെ ലെവൽ കുറയുന്നു.എന്നാൽ അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഒരു കുറവും ഉണ്ടാകുന്നില്ല.
ഇതിന്റെ കാരണം എന്നു പറയുന്നത് ഷുഗർ വേരോട് തന്നെ അതിലുണ്ട് എന്നുള്ളത് തന്നെയാണ്.ഇത്തരത്തിൽ ഷുഗർ കുറയാതെ തന്നെ നിൽക്കുകയാണെങ്കിൽ കൊളസ്ട്രോളും ബിപിയും പിന്നാലെ തന്നെ വരും. അതിനാൽ ആഹാരരീതിയിൽ മാറ്റം വരുത്താതെ ഇതിന് ഒരു പരിഹാരവും ഉണ്ടാവുകയില്ല.ആഹാരത്തുനിന്ന് അരി ആഹാരം പൂർണമായി ഒഴിവാക്കുക തന്നെ വേണം. ഏറ്റവും അധികം അന്നജം അടങ്ങിയിട്ടുള്ള ഒരു പദാർത്ഥമാണ് ഇത്.തുടർന്ന് വീഡിയോ കാണുക.