നമ്മുടെ ചുറ്റുപാടും കണ്ടുവരുന്ന ഒരു സസ്യമാണ് ആര്യവേപ്പ്. ആര്യവേപ്പ് എന്നത് ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് നമ്മുടെ പല്ലിന്റെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും തുടങ്ങി ഒട്ടനവധി കാര്യങ്ങൾക്ക് ഉപയോഗപ്രദമായ ഒന്നാണ്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയതിനാൽ ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ സുഖമാക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഇതിന്റെ ഇലയ്ക്ക് കയ്പ്പു രുചി ആയാൽ തന്നെ നാം ആരും ഇത് കഴിക്കാറില്ല. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിയുകയാണെങ്കിൽ ഇത് കഴിക്കാതിരിക്കാൻ സാധിക്കുകയില്ല. ഇതിന്റെ ഇലയിട്ട വെള്ളം തളപ്പിച്ച് കുടിക്കുന്നത് വഴി ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ കുറയുന്നതിന് ഫലപ്രദമാണ്. അതുപോലെതന്നെ ഈ വെള്ളം വായയിൽ കൊള്ളുന്നത് വഴി പല്ല് സംബന്ധമായ വേദനകൾക്ക് മോണ സംബന്ധമായ വേദനകൾക്കും ആശ്വാസം നൽകുന്നു.
ത്വക്ക് രോഗങ്ങളുടെ കാര്യം പറയുകയാണെങ്കിൽ ചിക്കൻപോക്സ് അഞ്ചാംപനി എന്നിവ മൂലമുണ്ടാകുന്ന ചൊറിച്ചിലുകൾക്കും വേദനകൾക്കും ആശ്വാസം പകരുന്നതിന് ഇത് ഇട്ട വെള്ളം കൊണ്ട് കുളിക്കുന്നത് വളരെ ഫലപ്രദമാണ്.അതുപോലെതന്നെ നമ്മുടെ ചർമം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ചുണങ്ങ്.ശരീരത്തിൽ വെളുത്ത നിറത്തിലോ കറുപ്പ് നിറത്തിലുള്ള പാടുകളായാണ് ഇത് കാണപ്പെടുന്നത്.ഇത് വ്യാപനശേഷിയുള്ളവ ആയതിനാൽ ഒരിടത്ത് വരുന്നത്.
മറ്റു പല സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് വളരെ വേഗത്തിൽ ആയിരിക്കും.ഇതിനായി ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും കൂടി അരച്ച് ചുണങ്ങുള്ള ഭാഗത്ത് പുരത്തേണ്ടതാണ്. 20 മിനിറ്റിനുശേഷം വാഴയില ഉപയോഗിച്ച് നല്ലവണ്ണം ഉരച്ച് കളയാവുന്നതാണ്.അതുപോലെ ചെറുനാരങ്ങ നീരിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് മിക്സ് ചെയ്ത് വെയിലത്ത് വെച്ച് ചൂടാക്കി ചുണങ്ങുള്ള ഭാഗത്ത് പുരട്ടുകയാണെങ്കിൽ ഇതിനെ അതിവേഗം ശമനം ലഭിക്കുന്നു. തുടർന്ന് വീഡിയോ കാണുക.