നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു പദാർത്ഥമാണ് പഞ്ചസാര. പഞ്ചസാര ഇടാത്ത ഒരു ചായയെ കുറിച്ച് നമുക്ക് ആലോചിക്കാൻ പോലും പറ്റുകയില്ല. അത്രമാത്രം നമുക്ക് ഏവർക്കും പ്രിയപ്പെട്ടതാണ് ഇത്. പഞ്ചസാര കരിമ്പിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. കരിമ്പ് നീരിൽ നിന്ന് ഇത് ഉത്പാദിപ്പിക്കപ്പെടുമ്പോൾ ഇതിൽ ധാരാളം രാസപദാർത്ഥങ്ങൾ ചേർത്തിട്ടാണ് വെള്ള നിറത്തിൽ ഉത്പാദിപ്പിക്കുന്നത്.
അതിനാൽ തന്നെ ഇതിൽ യാതൊരു വിധത്തിലുള്ള വൈറ്റമിനുകളോ മിനറൽസോ ഒന്നും തന്നെയില്ല.പഞ്ചസാര നാം പ്രധാനമായും ചായയിലും മധുര പലഹാരങ്ങളിലും ആണ് ഇടുന്നത്. ഇത്തരത്തിൽ പഞ്ചസാരയുടെ ഉപയോഗം കൂടുന്നത് വഴി നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക രോഗാവസ്ഥകളും ഉടലെടുക്കുന്നതിനുള്ള കാരണമാകുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുമ്പോൾ നമുക്ക് ഷുഗർ എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്. ആയതിനാൽ പഞ്ചസാര ഉപയോഗം കൺട്രോൾ ചെയ്യേണ്ടത് അനിവാര്യമാണ്.
പഞ്ചസാരയുടെ ഉപയോഗം അടിക്കടി കൂടുന്നത് വഴി അമിതഭാരം ഉണ്ടാകുന്നതിന് കാരണമാകുന്നു. അമിതഭാരം മൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾ വർദ്ധിക്കുന്നതിന് ഇത് ഇടയാകുന്നു. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ഊർജ്ജനില കൂടുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ നമുക്ക് അതിനുള്ള ആസക്തി കുറയുകയും നമ്മുടെ ജീവിതത്തിൽ നിന്ന് ഇതിനെ ഒരു വിധത്തിൽ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു.
പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് വഴി ഷുഗർ ഉണ്ടാവുകയും അത് നമ്മുടെ കരളിനെയും വൃക്കയെയും കണ്ണിനെയും ഹാർട്ടിനെയും ബാധിക്കുകയും ചെയ്യുന്നു. കൂടാതെ നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും പ്രശ്നങ്ങൾക്ക് പഞ്ചസാരയുടെ ഉപയോഗം കാരണമാകുന്നു. പഞ്ചസാര കൂടുതൽ ഉപയോഗിക്കുന്നവരിൽ പല്ലുകൾ കേടുവരുന്ന ഒരു അവസ്ഥ കാണുന്നു. കുട്ടികളിൽ ഇത് പുഴുപ്പല്ല് ഉണ്ടാക്കുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.