കറിവേപ്പില നമ്മുടെ എല്ലാ ആഹാരത്തിലും ഉൾപ്പെടുന്ന ഒന്നാണ്. കറിവേപ്പില നമ്മുടെ കറികൾക്ക് എല്ലാ രീതിയിലുള്ള ഗുണങ്ങളും പ്രധാനം ചെയ്യുന്നു. ഈ കറിവേപ്പില നമ്മുടെ വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായി കുറെ കാര്യങ്ങളുണ്ട്. കറിവേപ്പില വീടുകളിൽ നടാൻ പാടില്ല എന്നതാണ് വാസ്തുവിദ്യതർ പറയുന്നത്. എന്നാൽ ഇവ വീടുകളിൽ ദോഷം കൂടാതെ എങ്ങനെ നട്ടു വളർത്താം എന്നതാണ് ഇതിൽ പറയുന്നത്.
വീടുകളുടെ തൊട്ടടുത്ത് ഇത് വളർത്തുന്നതും കുറച്ച് മാത്രം സ്ഥലം ഉള്ളവർ ഇത് വളർത്തുന്നതും ഉത്തമമായി കാണുന്നില്ല. വീടിനും വീട്ടുകാർക്കും ഇത് ദോഷകരമാണ്. രോഗങ്ങളും സാമ്പത്തിക നഷ്ടവും ഇതുമൂലം അനുഭവിക്കുന്നു. വീട് ഇരിക്കുന്ന സ്ഥലത്തിന്റെ അതിർത്തിക്കപ്പുറം ഇത് നട്ടുവളർത്താവുന്നതാണ്. ഇങ്ങനെയല്ല എങ്കിൽ ഗൃഹനാഥനും ഗൃഹനാഥയ്ക്കും അത് വളരെ ദോഷമായിഭവിക്കും.അതുമൂലം ആ കുടുംബത്തിനും അത് ദോഷമായി മാറും.
കറിവേപ്പില വളർന്നു അത് ഇടയ്ക്ക് പൂവിടാറുണ്ട്. ഇത്തരത്തിൽ പൂവിടുമ്പോൾ ആ പൂ നാം ഒടിച്ചു കളയേണ്ടതാണ്. ഇത് കായ്ക്കുന്നതും പൂവിടുന്നതും വളരെ ദോഷമാണ്. ഇത് ഒടിച്ചു കഴിഞ്ഞാൽ ഇത് ഒന്നുകൂടി നല്ലവണ്ണം വളരും. വീടിന്റെ വടക്ക് കിഴക്ക് എന്നു പറയുന്നത് ഈശ്വരന്മാർ നമ്മുടെ വീടുകളിലേക്ക് വരുന്ന ദിശയാണ്.
ആയതിനാൽ ഈ ദിശയിൽ ഈ കറിവേപ്പില ഒരിക്കലും നടാൻ പാടുള്ളതല്ല. വീടിന്റെ കന്നിമൂലയിൽ മഞ്ഞനിറത്തിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന ചെടികൾ നടേണ്ടതാണ്. അതിനാൽ കറിവേപ്പില ഈ ഭാഗത്ത് ഒരു കാരണവശാലും നടാൻ പാടില്ല. തെക്ക് കിഴക്ക് ദിശയിൽ ഇത് നടാൻ പാടില്ല. എന്നാൽ പടിഞ്ഞാറ് നിശയിൽ നടുന്നത് ശുഭകരമാണ്. പുറത്തുനിന്നുള്ള ഒരു വ്യക്തി വേപ്പ് നടുന്നതാണ് ഏറ്റവുംശുഭകരം.തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.