ആൺ പെൺ വ്യത്യാസമില്ലാതെ ഇന്ന് എല്ലാവരും മുഖം സംരക്ഷിക്കുന്നു. മുഖ സംരക്ഷണത്തിന് വേണ്ടി പല മാർഗങ്ങളും നമ്മൾ സ്വീകരിക്കുന്നു. സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗവും ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള സൗന്ദര്യം വർദ്ധക വസ്തുക്കളുടെ ഉപയോഗം ഗുണത്തേക്കാൾ ഏറെ ദോഷമായാണ് ഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഭൂരിഭാഗം ആളുകളും പ്രകൃതിദത്തമായ രീതിയിലേക്ക് മാറിക്കഴിഞ്ഞു.
മുഖത്തെ ചുളിവുകൾ കറുത്ത പാടുകൾ മുഖക്കുരു കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നു . ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രകൃതമായി ധാരാളം ചികിത്സാരീതികൾ ആണുള്ളത്. ഉപയോഗം യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ല. മുഖകാന്തി വർധിക്കുന്നതിനായി മഞ്ഞൾ കറ്റാർവാഴ രക്തചന്ദനം പപ്പായ തുടങ്ങി ഒട്ടനവധി പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ നമുക്ക് ചുറ്റും കാണാൻ സാധിക്കും. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്അലോവേര അഥവാ കറ്റാർവാഴ.
കറ്റാർവാഴ തുടർച്ചയായി ഉപയോഗിക്കുന്നത് വഴി മുഖകാന്തി വർധിപ്പിക്കാനും നിറം വർദ്ധിപ്പിക്കാനും അതോടൊപ്പം മുഖത്തെ ഈർപ്പം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് നല്ലൊരു മോയ്സ്ചറൈസർ ആണ്. ഉപയോഗിച്ചിട്ടുള്ള ഒരു സിറം ആണ് ഇതിൽ കാണുന്നത്. കറ്റാർവാഴ ജല്ലിലേക്ക് റോസ് വാട്ടർ യഥാക്രമം മിക്സ് ചെയ്ത് നമ്മുടെ മുഖത്തും കൈകളിലും പുരട്ടാവുന്നതാണ്. ഈ തുടർച്ചയായി ഉപയോഗിക്കുന്നത് വഴി നിറം വർദ്ധിപ്പിക്കുന്നു.
മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ അഥവാ കരിമംഗല്യം മാറുന്നതിനെ ഇത് വളരെ ഫലപ്രദമാണ്. കൂടാതെ മുഖത്തെ മുഖക്കുരു മാറ്റുന്നതിനും ഒപ്പം ചുളിവുകൾ നീക്കം ചെയ്യുന്നതിനും ഇത് വളരെ ഉപകാരപ്രദമാണ്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറുന്നതിനും ഇത് വളരെ യൂസ്ഫുൾ ആണ് . ഇത്തരത്തിലുള്ള പ്രകൃതിദത്തമായ രീതികളെ സ്വീകരിച്ച് നമ്മുടെ മുഖത്തെ സംരക്ഷിക്കാം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.