ഇന്ന് സർവസാധാരണമായി മാറിക്കഴിഞ്ഞ മറ്റൊരു രോഗമാണ് തലച്ചോറിലെ മുഴകൾ അഥവാ ബ്രെയിൻ ട്യൂമറുകൾ. പ്രധാനമായും രണ്ടു തരത്തിലുള്ള ട്യൂമറുകൾ ആണുള്ളത്. ഒന്ന് അർബുദം മുഴകളും മറ്റൊന്ന് അർബദം ഇല്ലാത്ത മുഴകളും. ഇവ തിരിച്ചറിയുന്നതിനായി ഒട്ടനവധി സംവിധാനങ്ങളാണ് ഇന്ന് നമുക്കുള്ളത്. ഇതിന്റെ പ്രധാന രോഗലക്ഷണം എന്നത് തലവേദനയാണ്. അടുത്തകാലത്തായി അടിക്കടി വരുന്ന തലവേദനയും ഛർദിയോടൊപ്പം ഉള്ള തലവേദനയും കൂടാതെ ഓർമ്മക്കുറവ് ബലക്കുറവ് അപസ്മാരം എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.
കൂടാതെ കാഴ്ചക്കുറവ് കേൾവിക്കുറവ് ഇതും ഒരു ലക്ഷണമാണ്. ഇത്തരത്തിലുള്ള ട്യൂമറകളുടെ പ്രഥമ ചികിത്സ എന്നത് സർജറിയാണ്. സ്കാനിങ്ങിലൂടെ ആണ് പ്രധാനമായും ഇത് തിരിച്ചറിയുന്നത്. ആദ്യകാലഘട്ടങ്ങളിൽ ഇത്തരം ശാസ്ത്രക്രിയ ചെയ്യുന്നത് വഴിയും രോഗിക്ക് മരണം സംഭവിക്കുകയോ തളരുന്ന അവസ്ഥയോ കണ്ടു വരാറുണ്ട്. ഇന്ന് അങ്ങനെ ഒരു സ്ഥിതി ഇല്ല. ഓപ്പറേറ്റീവ് ചെയ്യാനുള്ള മൈക്രോസ്കോപ്പുകളും ന്യൂറോ നാവിഗേഷൻ സംവിധാനങ്ങളും ഇൻട്രോ ഓപ്പറേറ്റീവ് മോണിറ്ററിംഗ് സിസ്റ്റങ്ങൾ വഴിയും.
ഓപ്പറേഷൻ ചെയ്യുന്ന സമയത്ത് തന്നെ രോഗികളുടെ അവസ്ഥ തിരിച്ചറിയുന്നതു വഴി ഓർമ്മ നഷ്ടപ്പെടുക സംസാരശേഷി നഷ്ടപ്പെടുക എന്നിങ്ങനെയുള്ളവ ഒഴിവാക്കാൻ സാധിക്കുന്നു. ഏറ്റവും ആദ്യം നല്ലൊരു ന്യൂറോസർജെനെ കാണിച്ച് അതിനുളള ചികിത്സാരീതികളെ കുറിച്ച് വിശദമായി അറിയുക.സർജറിലൂടെ മാറ്റാൻ പറ്റാത്ത ഒരു തരത്തിലുള്ള ട്യൂമറുകളും ഇന്നില്ല. സർജറി ചെയ്യാൻ തീരെ പറ്റാത്ത അവസ്ഥയാണ് എന്നുണ്ടെങ്കിൽ റേഡിയേഷനുകൾ മുഴകളെ കരീയിച്ചു കളയുന്നു.
അർബുദ മുഴകൾ ഉള്ളവർക്ക് സർജറി കഴിഞ്ഞതിനു ശേഷം റേഡിയേഷൻ പോലുള്ള തുടർ ചികിത്സ രീതികൾ ആവശ്യമായി വരുന്നു. അതോടൊപ്പം തന്നെ ആറുമാസം കൂടിയുള്ള സ്കാനിങ്ങളും ആവശ്യമായി വരുന്നു. എന്നാൽ അർബുദം മുഴകൾ അല്ലാത്തവർക്ക് പ്രത്യേകിച്ച് ഒരു തുടർച്ചയും ചികിത്സയും ഇല്ല. ഇവർക്ക് 5 വർഷം വരെ വർഷംതോറും സ്കാനിങ് ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണുക.