ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ആഹാരരീതിയിലും ജീവിത രീതിയിലും എന്ന മാറ്റമാണ് ഇതിന് പ്രധാന കാരണം. അമിതമായ ഫാസ്റ്റ് ഫുഡിന്റെ ഉപയോഗവും, നല്ല വ്യായാമ കുറവ് എന്നിങ്ങനെയാണ് ഇതിന്റെ കാരണങ്ങൾ . ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുന്നത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകുന്നു. അമിതവണ്ണം ഉള്ളവരിൽ കാണുന്നതാണ് അടിവയറ്റിലെ കൊഴുപ്പ്. ഇത് വന്നു കഴിഞ്ഞാൽ മാറിപ്പോകാൻ അത്ര എളുപ്പമല്ല.
കൊഴുപ്പടങ്ങിയ ഭക്ഷണത്തിൽ നിന്നുള്ള വീടുതലാണ് ഇതിനെ ശാശ്വത പരിഹാരം. എന്നാൽ ഇത് ഒന്നോ രണ്ടോ ദിവസം ചെയ്തതുകൊണ്ട് ഒരു ഫലവും ലഭിക്കുന്നില്ല. ഇത് അവോയ്ഡ് ചെയ്യാൻ ഏറ്റവും നല്ല മാർഗം എന്ന് പറയുന്നത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ധാരാളം വെള്ളം കുടിക്കുക എന്നത് വഴി ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ ആയിട്ട് സാധിക്കുന്നു.അതുപോലെതന്നെ ഭക്ഷണരീതിയിൽ നിന്ന് ഉപ്പിനെ അവോയിഡ് അടിവയറ്റിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിന് വളരെ പ്രയോജനകരമാണ്.
ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തില വെള്ളത്തിന്റെ അളവ് നിലനിർത്തി കൊഴുപ്പ് വർദ്ധിപ്പിക്കുന്നു. അതുപോലെതന്നെ മധുരപലഹാരങ്ങൾ ഒഴിവാക്കുന്നത്. ഇതിനായി നമുക്ക് തേൻ യൂസ് ചെയ്യാവുന്നതാണ്. ചീത്ത കൊഴുപ്പിനെ മറികടക്കുന്നതിന് വേണ്ടി നല്ല കൊഴുപ്പ് അടങ്ങിയിട്ടുള്ള നട്സ്,ആവക്കോട, എന്നിവയുടെ ഉപയോഗം വളരെ നല്ലതാണ്.കൂടാതെ വിറ്റാമിൻ c അടങ്ങിയിട്ടുള്ള ഓറഞ്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് ഉത്തമമായ ഒന്നാണ്.
കൂടാതെ തൈര്,ഇഞ്ചി,കറുവപ്പട്ട, സാൽമൺ, ഗ്രീൻ ടീ അടിവയറ്റിലെ കൊഴുപ്പിനെ അപ്പാടെ നീക്കി കളയുന്നു. ഗ്രീൻ ടീ കുടിക്കുന്നത് വഴി അടിവയറ്റിലെ കൊഴുപ്പിനെ മുഴുവനായി കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. വെറും വയറ്റിൽ ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും, പച്ച വെളുത്തുള്ളി കഴിക്കുന്നതും കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണ രീതികൾ തുടർച്ചയായി പ്രയോജനപ്പെടുത്തി അടിവയറ്റിൽ കൊഴുപ്പിനെ നീക്കം ചെയ്യാം.