ബീപി കുറയ്ക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അമിതമായ ബിപി കുറയ്ക്കാനുള്ള അഞ്ചു വഴികളാണ് ഇവിടെ പറയുന്നത്. അമിതമായ രക്ത സമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്. ലോകത്ത് മുഴുവൻ ഒന്നെക്കാൽ മില്യൻ ആളുകൾ അമിതമായ രക്തസമ്മർദ്ദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നാണ് പറയുന്നത്.
നിശബ്ദനായി കൊലയാളി എന്നാണ് അമിതമായി ബിപി വിശേഷിപ്പിക്കുന്നത്. അമിതമായ ബിപി ഉള്ളവരിൽ ഹൃദയ സ്തംഭനം ഹൃദയാഘാതം പശ്ചാഘാതം വൃക്ക സ്തംഭനം തുടങ്ങിയ നിരവധി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് നിശ്ചിത ഇടവേളകളിൽ ബിപി പരിശോധിക്കണം എന്ന് പറയുന്നത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും അമിതമായ ബിപി കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
ഇവിടെ പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ബിപി കുറയ്ക്കാൻ സാധിക്കും. ആദ്യത്തേത് വ്യായാമം ശീലമാക്കുക. ദിവസവും കുറച്ച് സമയം ശാരീരികമായി വ്യായാമങ്ങൾ ചെയ്യുന്നത് ബിപി കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഇതിനായി വലിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യേണ്ട ആവശ്യമില്ല. ഇഷ്ടപ്പെട്ടതും മുടക്കം കൂടാതെ ചെയ്യാൻ എന്തുമായി ഏതെങ്കിലും വ്യായാമങ്ങൾ ദിവസവും 10 മിനിറ്റ് സമയം നീക്കിവെച്ചാൽ മതി.
ഇങ്ങനെ 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ശീലമാക്കുന്നത് ഉയർന്ന സമ്മർദ്ദം കുറയ്ക്കാൻ വളരെ സഹായ്ക്കുന്നുണ്ട്. അതുപോലെതന്നെ അമിതമായ ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കുക. അമിതമായി ഭാരം ഉള്ളവരാണെങ്കിൽ ശരീരത്തിന്റെ 10% ഭാര മെങ്കിലും കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കുന്നതാണ്. ശരീരഭാരം കുറയുമ്പോൾ തന്നെ മറ്റു പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കുറയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Kerala